റഷ്യ-യുക്രെയിൻ യുദ്ധത്തിനിടയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് നേരെ വധശ്രമം നടന്നതായി റിപ്പോർട്ട്. പുട്ടിൻറെ വാഹന വ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായതായി സൂചനയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റഷ്യൻ ടെലിഗ്രാം ചാനലായ ജനറൽ എസ്‌വിആറിലൂടെയാണ് വധശ്രമത്തിന്റെ വാർത്ത പുറത്തുവന്നത്.
പുടിന്റെ വാഹനത്തിൻറെ ഇടത് ടയറിൽ സ്‌ഫോടനം ഉണ്ടാവുകയും തുടർന്ന് കനത്ത പുക ഉണ്ടാവുകയുമായിരുന്നെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഉടൻ പ്രസിഡൻറിനെ സുരക്ഷിതമാക്കിയെന്നാണ് റിപ്പോർട്ട്. "ബാക്കപ്പ്" മോട്ടോർ കേഡിൽ പുടിൻ തന്റെ ഔദ്യോഗിക വസതിയിലേക്ക് മടങ്ങുകയാണെന്നും റിപ്പോർട്ടുണ്ട്.അഞ്ച് കവചിത കാറുകൾ ഉൾപ്പെടുന്നതാണ് പുട്ടിൻറെ മോട്ടോർ കേഡ്. ഇതിലെ മൂന്നാമത്തെ കാറിലായിരുന്നു പുട്ടിനെന്നാണ് സൂചന.
ALSO READ: Viral Video : കുട്ടിയാനയുടെ സ്റ്റൈലൻ ഡാൻസ് കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ
"രാഷ്ട്രപതിയുടെ അംഗരക്ഷകരടക്കം നിരവധി ആളുകളെ സംഭവത്തിന് പിന്നാലെ സസ്‌പെൻഡ് ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു" എന്നാണ് റിപ്പോർട്ട്. മോട്ടോർകേഡിന്റെ ആദ്യ കാറിലുണ്ടായിരുന്നവർ ഇവരാണെന്നാണ് സൂചന. എന്നാൽ ഇവരിൽ മൂന്ന് പേരെ പിന്നീട് കാണാതായി. സംഭവത്തിന് ഏതാനും കിലോമീറ്റർ അകലെയാണ് ഇവർ സഞ്ചരിച്ചിരുന്ന കാർ ഉപേക്ഷിച്ച നിലയിലും കണ്ടെത്തി.
ALSO READ: Scurvy: എന്താണ് സ്കർവി? ലക്ഷണങ്ങളും രോഗനിർണയവും ചികത്സയും സംബന്ധിച്ച് അറിയാം...
റിപ്പോർട്ടുകൾ അനുസരിച്ച്, റഷ്യ-ഉക്രെയ്ൻ യുദ്ധം ആരംഭിച്ചത് മുതൽ പ്രസിഡന്റ് പുട്ടിന് നേരെ വധശ്രമ സാധ്യത രഹസ്യാന്വേഷണ വിഭാഗം സൂചിപിപ്പിച്ചിരുന്നു.തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്ന് റഷ്യൻ പ്രസിഡന്റ് സംശയിക്കുന്നതായും നേരത്തെ വാർത്തകൾ പുറത്ത് വന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...