ഒരൊന്നൊന്നര ലോകസുന്ദരി!!

പ്രശസ്ത പെര്‍ഫ്യൂം ബ്രാന്‍ഡായ 'വിക്ടോറിയാസ് സീക്രട്ടി'ന്‍റെ മോഡലാണ് ബെല്ല. 

Last Updated : Oct 17, 2019, 02:06 PM IST
ഒരൊന്നൊന്നര ലോകസുന്ദരി!!

ഗ്രീക്ക് കണക്കുകള്‍ പ്രകാരം ലോക സുന്ദരിയായി സൂപ്പര്‍ മോഡല്‍ ബെല്ലാ ഹാഡിഡ്. 

മുഖത്തെ അവയവങ്ങളുടെ വലിപ്പത്തിനും ഘടനയ്ക്കുമെല്ലാമുള്ള പ്രത്യേക കണക്കുകള്‍ ഉള്‍ക്കൊണ്ട 'Golden Ratio of Beauty Phi' പ്രകാരമാണ് ഈ ലോകസുന്ദരിയെ തിരഞ്ഞെടുത്തത്. 

ഗോള്‍ഡന്‍ റേഷ്യോ 94.35 ശതമാനം ഒത്തുവന്നതാണ് ബെല്ലയെ ലോക സുന്ദരിയായി തിരാഞ്ഞെടുക്കാന്‍ കാരണം. 

സൗന്ദര്യത്തിനൊപ്പം സ്വഭാവം, ബുദ്ധിശക്തി എന്നിങ്ങനെ പല ഘടകങ്ങളും കണക്കിലെടുത്ത് കൊടുക്കപ്പെടുന്ന ലോകസുന്ദരിപ്പട്ടത്തില്‍ നിന്നും ഏറെ വ്യത്യസ്തമാണ് ഈ പട്ടം.

പ്രശസ്ത പെര്‍ഫ്യൂം ബ്രാന്‍ഡായ 'വിക്ടോറിയാസ് സീക്രട്ടി'ന്‍റെ മോഡലാണ് ബെല്ല.  92.44 ശതമാനം പൊരുത്തപ്പെട്ട പോപ് ഗായിക ബിയോണ്‍സാണ് രണ്ടാം സ്ഥാനത്ത്. 91.85 ശതമാനത്തോടെ നടി ആംബെര്‍ ഹേര്‍ഡാണ് മൂന്നാം സ്ഥാനത്ത്. 

ലണ്ടനിലെ ഹാര്‍ലി സ്ട്രീറ്റില്‍ പ്രശസ്ത ഫേഷ്യൽ കോസ്മെറ്റിക് സർജനായ ഡോ. ജൂലിയാന്‍ ദേ സില്‍വയാണ് അളവുകളെടുത്തത്. 

Trending News