Chathurgrahi Yoga: വർഷങ്ങൾക്ക് ശേഷം ചതുർഗ്രഹ യോഗം; ഈ രാശിക്കാർ ശരിക്കും പൊളിക്കും

Shukra Budh Rahu Mangal Yuti: ജ്യോതിഷമനുസരിച്ച് മീന രാശിയിൽ ശുക്ര രാഹു ബുധ ചൊവ്വ സംയോഗം രൂപപ്പെട്ടിരിക്കുകയാണ്. ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും.

Written by - Ajitha Kumari | Last Updated : Apr 27, 2024, 09:43 AM IST
  • മീന രാശിയിൽ ശുക്ര രാഹു ബുധ ചൊവ്വ സംയോഗം രൂപപ്പെട്ടിരിക്കുകയാണ്
  • ശുക്രനും, ബുധനും മായാവി ഗ്രഹം എന്നറിയപ്പെടുന്ന രാഹുവും മീന രാശിയിലുണ്ട്
  • ഇതിനിടയിൽ ഗ്രഹങ്ങളുടെ സേനാപധി ചൊവ്വയും ഈ രാശിയിലെത്തി
Chathurgrahi Yoga: വർഷങ്ങൾക്ക് ശേഷം ചതുർഗ്രഹ യോഗം; ഈ രാശിക്കാർ ശരിക്കും പൊളിക്കും

Chathurgrahi Yoga: ജ്യോതിഷമനുസരിച്ച് ഓരോ ഗ്രഹങ്ങളും സമയാസമയത്ത് അതിന്റെ രാശി മാറുകയും അതിലൂടെ തിഗ്രഹി യോഗവും ചതുർഗ്രഹി യോഗവുമൊക്കെ ഉണ്ടാകാറുമുണ്ട്. ഇപ്പോഴിതാ ശുക്രനും, ബുധനും മായാവി ഗ്രഹം എന്നറിയപ്പെടുന്ന രാഹുവും മീന രാശിയിലുണ്ട്.  ഇതിനിടയിൽ ഗ്രഹങ്ങളുടെ സേനാപധി ചൊവ്വയും ഈ രാശിയിലെത്തിയിരിക്കുകയാണ്.

Add Zee News as a Preferred Source

ഇതിലൂടെ മീന രാശിയിൽ ചതുർഗ്രഹി യോഗം സൃഷ്ടിക്കും.  ഇതിന്റ പ്രഭാവം എല്ലാ രാശികളിലും ഉണ്ടാകും.  എങ്കിലും ഈ 3 രാശിക്കാർക്ക് ഇതിലൂടെ വളരെയധികം നേട്ടങ്ങൾ ഉണ്ടാകും.  ഇവർക്ക് ഈ സമയം ധന സമ്പത്തിൽ വലിയ വർദ്ധനവ് ഉണ്ടാകും.  ആ രാശികൾ ഏതൊക്കെ അറിയാം...

Also Read: 

ഇടവം (Taurus): ഈ രാശിക്കാർക്ക് ചതുർഗ്രഹി യോഗം വളരെയധികം നേട്ടങ്ങൾ നൽകും.  കാരണം ഈ യോഗം ഇടവ രാശിയുടെ വരുമാന ഭാവത്തിലാണ് ഉണ്ടായിരിക്കുന്നത്.  അതിലൂടെ നിങ്ങളുടെ വരുമാനം വർധിക്കും. ഒപ്പം വരുമാനത്തിന്റെ പുതിയ മാർഗങ്ങൾ തുറക്കും. ബിസിനസുകാർക്ക് ബിസിനസിൽ നല്ല നേട്ടങ്ങൾ ഉണ്ടാകും, പുതിയ ഒരു ഡീൽ ലഭിക്കാൻ സാധ്യത, ബിസിനസിൽ ഉണ്ടായിരുന്ന എല്ലാ ബുദ്ധിമുട്ടുകളും ഈ സമയം തീരും.  നിക്ഷേപത്തിൽ നിന്നും വലിയ ലാഭം ഉണ്ടാകും, ആത്മവിശ്വാസം വർധിക്കും.

മിഥുനം (Gemini): ചതുർഗ്രഹി യോഗം ഈ രാശിക്കാർക്ക് വളരെയധികം നല്ലതാണ്. ഈ രാശിയുടെ കർമ്മ ഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. അതിലൂടെ നിങ്ങൾക്ക് നിങ്ങളുടെ ജോലിയിലും ബിസിനൽസിലും മികച്ച വിജയം നേടാൻ കഴിയും, സർക്കാർ ജോലിക്കായി ശ്രമിക്കുന്നവർക്ക് അത് ലഭിക്കാൻ യോഗം, ജോലിയുള്ളവർക്ക് ഈ സമയം പ്രമോഷന് സാധ്യത, വ്യാപാരികൾക്ക് ധനനേട്ടത്തിന് സാധ്യത.

Also Read: 

കർക്കടകം (Cancer): ഈ രാശിക്കാർക്ക് ഈ യോഗം അടിപൊളി ഫലങ്ങൾ നൽകും.  കാരണം ഈ യോഗം നിങ്ങളുടെ രാശിയുടെ ഒൻപതാം ഭാവത്തിലാണ് രൂപപ്പെടുന്നത്.  ഇതിലൂടെ നിങ്ങൾക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകും, കുടുംബാംഗങ്ങളുമായി നല്ല ബന്ധം ഉണ്ടാകും, ചെറിയ ചെറിയ യാത്ര പോകാൻ സാധ്യത, സാമ്പത്തിക സ്ഥിതി ഇ സമയം മെച്ചപ്പെടും.  സ്വന്തം പ്രയത്നത്താൽ വരുമാനത്തിന് പുതിയ വഴികൾ തെളിയും.  

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News