യുഎസ്: പറന്നുയരുന്നതിനിടെ ബോയിങ് വിമാനത്തിന്റെ എഞ്ചിൻ കവർ അടർന്നുവീണു. തുടർന്ന് വിമാനം അമേരിക്കയിലെ ഡെൻവർ വിമാനത്താവളത്തിൽ തിരിച്ചിറക്കി. ബോയിങ് വിമാനത്തിൽ അപകടങ്ങൾ ആവർത്തിക്കുന്നത് യാത്രക്കാരെ ആശങ്കയിലാക്കിയിരിക്കുകയാണ്.
ഡെൻവർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഹൂസ്റ്റണിലേക്ക് പോകുകയായിരുന്ന ബോയിങ് 737-800 വിമാനത്തിന്റെ എഞ്ചിൻ കവറാണ് അടർന്നുപോയത്. വിമാനം 10,300 അടി പറന്നുയർന്ന ശേഷമാണ് തിരിച്ചിറക്കിയത്.
Scary moments for passengers on a Southwest flight from Denver to Houston when the engine cover ripped off during flight , forcing the plane to return to Denver Sunday morning. pic.twitter.com/BBpCBXpTsl
— Sam Sweeney (@SweeneyABC) April 7, 2024
ALSO READ: കപ്പൽ ഇടിച്ച് അമേരിക്കയിൽ പാലം തകർന്നു; നിരവധി കാറുകൾ വെള്ളത്തിനടിയിൽ
വിമാനത്തിന്റെ എഞ്ചിൻ കവർ അടർന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. യാത്രക്കാർ എടുത്ത വീഡിയോയിൽ എഞ്ചിന്റെ പുറംഭാഗത്തെ കവർ കാറ്റിൽ ഇളകി പറന്നുപോകുന്നത് കാണാൻ സാധിക്കും.
വിമാനത്തിലുണ്ടായിരുന്ന 135 യാത്രക്കാരും ആറ് ജീവനക്കാരും സുരക്ഷിതരാണ്. ഈ വർഷം ജനുവരി അഞ്ചിന് ബോയിങ് വിമാനത്തിന്റെ വാതിൽ പറന്നുപോയതിനെ തുടർന്ന് വിമാനം തിരിച്ചിറക്കിയ സംഭവം വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.