സാക്രമെന്റോ: അമേരിക്കയിലെ കാലിഫോർണിയയിൽ വെടിവെപ്പ്. ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടതായും ഒമ്പത് പേർക്ക് പരിക്കേറ്റതായും പോലീസ് വ്യക്തമാക്കി. നഗരത്തിലെ ടെൻത് ആൻഡ് ജെ സ്ട്രീറ്റ്സിൽ ഞായറാഴ്ചയാണ് ആക്രമണം നടന്നത്. വെടിവെപ്പിനെ തുടർന്ന് പോലീസ് നഗരത്തിൻ്റെ വിവിധ ഭാഗങ്ങൾ അടച്ചു. ആക്രമണം നടന്ന വിവരം ട്വിറ്ററിലൂടെയാണ് സാക്രമെന്റോ അറിയിച്ചത്. നഗരത്തിൽ സുരക്ഷ ശക്തമാക്കിയതായും പോലീസ് വ്യക്തമാക്കി. ആക്രമണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA