ചൈനയുടെ ബഹിരാകാശ പരീക്ഷണശാലയായ തിയാങ്കോങ് 1 ലേക്കുള്ള നിയന്ത്രണം നഷ്ടമായതായി റിപ്പോര്‍ട്ട്. 2017 പകുതിയോടെ ഇത് ഭൂമിയില്‍ പതിച്ചേക്കും.2011 സപ്തംബറിലാണ് ചിയാന്‍ഗോങ് വിക്ഷേപിച്ചത്. പക്ഷെ ഇതെവിടെ പതിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. 8.5 ടൺ ഭാരമുള്ള ടിയാംഗോങ് 1ന്‍റെ നിയന്ത്രണം പൂര്‍ണമായി നഷ്ടപ്പെട്ടെന്ന് ചൈനീസ് ബഹിരാകാശ വകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്.
ഭൂമിയിലേക്കു പതിക്കുമ്പോള്‍ ഭൂരിഭാഗവും അന്തരീക്ഷത്തില്‍ കത്തിത്തീരാനാണ് സാധ്യതയെന്ന് ചൈനീസ് ബഹിരാകാശ എന്‍ജിനീയറിങ് കേന്ദ്രത്തിലെ ഡെപ്യൂട്ടി ഡയറക്ടര്‍ വു പിങ് പറഞ്ഞു. ഇങ്ങനെ പതിക്കുന്നവയ്ക്ക് ഏകദേശം നൂറു കിലോയോളം ഭാരമുണ്ടാകും. വൻ നാശനഷ്ടം ഉണ്ടാക്കില്ലെന്നാണ് കരുതുന്നതെന്നും പിങ് കൂട്ടിച്ചേർത്തു. ചിയാന്‍ഗോങ്ങിനെ നിയന്ത്രിക്കാന്‍ വീണ്ടും ശ്രമിക്കുമെന്നും വസ്തുക്കളുമായി കൂട്ടിമുട്ടാനുള്ള അവസരങ്ങളില്‍ മുന്നറിയിപ്പ് നല്‍കുമെന്നും വു പിങ് പറഞ്ഞു.
നിയന്ത്രണം നഷ്ടപ്പെട്ടെങ്കിലും ഇത് സ്വാഭാവികമായി അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിക്കുമെന്ന് ഹാര്‍വാഡ് സര്‍വകലാശാലയിലെ ജ്യോതിശ്ശാസ്ത്രജ്ഞന്‍ ജൊനാതന്‍ മക്ഡവല്‍ അഭിപ്രായപ്പെട്ടു. രണ്ടാഴ്ചകള്‍ക്ക് മുന്‍പാണ് ചൈന തദ്ദേശീയമായി വികസിപ്പിച്ച രണ്ടാമത്തെ സ്‌പെയ്‌സ് ലാബ് തിയാങ്കോങ് 2 ജിക്വാന്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചത്.