കോറോണ വ്യാപനം; ആഹാരത്തിനായി പരക്കം പാഞ്ഞ് എലികളും..!

കോറോണ വ്യാപനത്തെ തുടർന്ന് നിരത്തുകൾ ഒഴിഞ്ഞു കിടക്കുകയും ഭക്ഷണശാലകളൊന്നും തുറക്കാതിരിക്കുകയും ചെയ്യുന്ന ഈ അവസരത്തിൽ അമേരിക്കയിലെ എലികളും പട്ടിണിയിലായി.  

Last Updated : May 26, 2020, 10:09 AM IST
കോറോണ വ്യാപനം; ആഹാരത്തിനായി പരക്കം പാഞ്ഞ് എലികളും..!

വാഷിംഗ്ടൺ:  ചൈനയിലെ വുഹാനിൽ നിന്നും ലോകമെങ്ങും പടർന്നു പന്തലിക്കുന്നത് തുടരുന്ന പശ്ചാത്തലത്തിൽ ഈ രോഗബാധ മനുഷ്യരെ മാത്രമല്ല ജീവജാലങ്ങളെയും ബാധിച്ചിരിക്കുകയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.  

Also read: നിത്യവും ഭദ്രകാളി ഭജനം ദോഷങ്ങൾ അകറ്റും...

കോറോണ വ്യാപനത്തെ തുടർന്ന് നിരത്തുകൾ ഒഴിഞ്ഞു കിടക്കുകയും ഭക്ഷണശാലകളൊന്നും തുറക്കാതിരിക്കുകയും ചെയ്യുന്ന ഈ അവസരത്തിൽ അമേരിക്കയിലെ എലികളും പട്ടിണിയിലായി എന്നാണ് റിപ്പോർട്ട്. 

Also read: viral video: മലയാളം പാട്ടുമായി ഉക്രയിനിലെ കന്യാസ്ത്രീകൾ...

ആഹാരം കിട്ടാൻ ഒരു വഴിയും ഇല്ലാതിരുന്നപ്പോൾ എലികൾ കൂട്ടത്തോടെ നിരത്തുകളിലേക്ക് ഇറങ്ങിയിരിക്കുകയാണ്.  നിരത്തിലിറങ്ങിയ എലികൾ റോഡിലൂടെ പോകുന്ന ജനങ്ങളുടെ പിന്നാലെ ആഹാരത്തിന് വേണ്ടി പയുകയാണെന്നാണ് വിവരം ലഭിക്കുന്നത്. 

ഇതോടെ ആഹാരത്തിനായി നെട്ടോട്ടമോടുന്ന എലികൾ അമേരിക്കയിൽ ഒരു പതിവ് കാഴ്ചയായിരിക്കുകയാണ്.  

Trending News