നാലാം തരം​ഗമോ? 20,907 പുതിയ കേസുകൾ, എങ്ങനെ കരുതണം അടുത്ത കോവിഡ് വരവിനെ

ന്യൂസിലൻഡിൽ ചൊവ്വാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത് 20,907 കോവിഡ് കേസുകൾ. ആരോ​ഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കാണിത്. 

Written by - Zee Malayalam News Desk | Last Updated : Mar 23, 2022, 12:30 PM IST
  • പുതിയ കേസുകളിൽ 4,291 എണ്ണം ഏറ്റവും വലിയ നഗരമായ ഓക്ക്‌ലൻഡിലാണ്.
  • കാന്റർബറിയിൽ 3,488 കേസുകളും റിപ്പോർട്ട് ചെയ്തതായി മന്ത്രാലയം അറിയിച്ചു.
  • 15 കോവഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
നാലാം തരം​ഗമോ? 20,907 പുതിയ കേസുകൾ, എങ്ങനെ കരുതണം അടുത്ത കോവിഡ് വരവിനെ

ലോകത്ത് വീണ്ടും കോവിഡ് കേസുകൾ ഉയരുന്നത് നാലാം തരം​ഗത്തിന്റെ മുന്നറിയിപ്പാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കേസുകൾ കുറഞ്ഞ് നിന്നിരുന്ന പല രാജ്യങ്ങളിലും വീണ്ടും കോവിഡ് ഉയരുന്നത് ആശങ്കയുണ്ടാക്കുന്നതാണ്. ചൈന, ന്യൂസിലൻഡ് അടക്കം നിരവധി രാജ്യങ്ങളിൽ സ്ഥിതി വീണ്ടും ​ഗുരുതരമാകുകയാണ്. 

ന്യൂസിലൻഡിൽ ചൊവ്വാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത് 20,907 കോവിഡ് കേസുകൾ. ആരോ​ഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കാണിത്. പുതിയ കേസുകളിൽ 4,291 എണ്ണം ഏറ്റവും വലിയ നഗരമായ ഓക്ക്‌ലൻഡിലാണ്. കാന്റർബറിയിൽ 3,488 കേസുകളും റിപ്പോർട്ട് ചെയ്തതായി മന്ത്രാലയം അറിയിച്ചു. കൂടാതെ, ന്യൂസിലൻഡ് അതിർത്തിയിൽ 34 പുതിയ കേസുകളാണ് സ്ഥിരീകരിച്ചതെന്നും മന്ത്രാലയം വ്യക്തമാക്കി.

15 കോവഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 199 ആയി. തീവ്രപരിചരണ വിഭാഗത്തിലോ ഉയർന്ന ഡിപൻഡൻസി യൂണിറ്റിലോ ഉള്ള 25 പേർ ഉൾപ്പെടെ 1,016 രോഗികളാണ് ന്യൂസിലൻഡ് ആശുപത്രികളിൽ ഉള്ളത്.

കോവിഡ് മഹാമാരി തുടങ്ങിയത് മുതൽ ന്യൂസിലൻഡിൽ ഇതുവരെ 517,495 കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. കോവിഡ് കേസുകൾ വീണ്ടും ഉയർന്നതിനെ തുടർന്ന് രാജ്യത്ത് വീണ്ടും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. പൊതു സ്ഥലങ്ങളിലും ഇൻഡോർ പരിതസ്ഥിതികളിലും മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. കൂടാതെ ഒത്തുചേരലുകളിൽ 100 പേർക്ക് മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്. 

കോവിഡ് അവസാനിച്ചുവെന്നും ഒമിക്രോൺ അപകടകാരിയല്ലെന്നുമുള്ള തെറ്റായ പ്രചാരണങ്ങൾ രോ​ഗവ്യാപനത്തിന് കാരണമാകുന്നുവെന്ന് ലോകാരോ​ഗ്യ സംഘടന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആളുകൾക്ക് കോവിഡ് ജാ​ഗ്രത കുറഞ്ഞുവെന്നും ഇത് മറ്റൊരു തരം​ഗത്തിന് കാരണമായേക്കാമെന്നും ലോകാരോ​ഗ്യ സംഘടനയുടെ സാങ്കേതിക വിഭാ​ഗ മേധാവി മരിയ വാൻ ഖെർകോവ് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. വ്യാപനം തടയുന്നതിന് മാസ്ക് നിർബന്ധമായും ധരിക്കണമെന്നും കൃത്യമായ സാമൂഹിക അകലം പാലിക്കുക തന്നെ വേണം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News