Donald Trump: രഹസ്യരേഖാക്കേസ്: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറസ്റ്റിൽ

Trump Arrested: അമേരിക്കയിൽ ഇതുവരെ ഒരു മുൻ പ്രസിഡന്റിനെതിരെ ഫെഡറൽ കുറ്റകൃത്യങ്ങൾ ചുമത്തപ്പെട്ടിട്ടില്ല. ഏഴ് കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Jun 14, 2023, 06:16 AM IST
  • മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറസ്റ്റിൽ
  • മയാമി ഫെഡറൽ കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്
  • തന്റെ എഴുപത്തേഴാം ജന്മദിനത്തിന്റെ തലേ ദിവസമായിരുന്നു അറസ്റ്റ്
Donald Trump: രഹസ്യരേഖാക്കേസ്: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറസ്റ്റിൽ

മയാമി: മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറസ്റ്റിൽ. രഹസ്യ വിവരങ്ങൾ കൈവശം വെച്ച കേസിൽ മയാമി ഫെഡറൽ കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. തന്റെ എഴുപത്തേഴാം ജന്മദിനത്തിന്റെ തലേ ദിവസമായിരുന്നു ട്രംപിന്റെ അറസ്റ്റ് .

Also Read: Donald Trump: കോളമിസ്റ്റിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ ഡൊണാള്‍ഡ് ട്രംപ് കുറ്റക്കാരന്‍, 5 മില്യണ്‍ നഷ്ടപരിഹാരം നല്‍കാന്‍ വിധി

ഇതോടെ ഫെഡറൽ ക്രിമിനൽ കുറ്റങ്ങളിൽ നേരിട്ട് അറസ്റ്റിലാകുന്ന അമേരിക്കയിലെ ആദ്യ മുൻ പ്രസിഡന്റായിരിക്കുകയാണ് ട്രംപ്. നൂറിലധികം രഹസ്യരേഖകൾ കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട ഫെഡറൽ ഗ്രാൻഡ് ജൂറിയുടെ അന്വേഷണത്തിലാണ് ഡൊണൾഡ് ട്രംപിനെ കുറ്റക്കാരനായി കണ്ടെത്തിയത്.  അമേരിക്കയിൽ ഇതുവരെ ഒരു മുൻ പ്രസിഡന്റിനെതിരെ ഫെഡറൽ കുറ്റകൃത്യങ്ങൾ ചുമത്തപ്പെട്ടിട്ടില്ല. ഏഴ് കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്.  രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങള്‍വരെ ഉള്‍പ്പെടുന്ന രേഖകള്‍ നിയമവിരുദ്ധമായി വൈറ്റ്ഹൗസില്‍നിന്ന് എടുത്തുകൊണ്ടുപോവുകയും തന്റെ സ്വകാര്യ റിസോർട്ടിൽ വയ്ക്കുകയും അവ തിരിച്ചെടുക്കാനുള്ള ഔദ്യോഗിക ശ്രമങ്ങള്‍ തടസ്സപ്പെടുത്തുകയും അതിനുവേണ്ടി കളവു പറയുകയും ചെയ്തുവെന്നതാണ് ചാരവൃത്തി നിയമത്തിലെ വകുപ്പുകള്‍ അനുസരിച്ചുള്ള പുതിയ കേസ്.

Also Read: ശനി വക്രഗതിയിലേക്ക്; ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനനേട്ടം ഒപ്പം ജോലിയിൽ പുരോഗതിയും!

2024 ൽ  തന്റെ പ്രസിഡന്റ് പദം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന ട്രംപ് രണ്ടര മാസങ്ങള്‍ക്കിടയില്‍അഭിമുഖീകരിക്കുന്ന രണ്ടാമത്തെ ക്രിമിനൽ കേസാണിതെന്നത് ശ്രദ്ധേയം.ഏപ്രിൽ 4 ന്  ആദ്യ കേസിൽ കോടതിയിൽ കീഴടങ്ങിയ ട്രംപ് അറസ്റ്റ് വരിച്ചിരുന്നു.  വൈറ്റ് ഹൗസിൽ നിന്നുള്ള രഹസ്യരേഖകൾ ട്രംപ് തന്റെ ഫ്‌ളോറിഡയിലെ റിസോർട്ടിലേക്ക് കൊണ്ടുപോകുമ്പോൾ നിയമവിരുദ്ധമായി കൈകാര്യം ചെയ്‌തിരുന്നോ എന്ന് അന്വേഷണ സംഘം അന്വേഷിച്ചുവരികയായിരുന്നു. ട്രംപിനെതിരെ മാൻഹറ്റൻ ഗ്രാൻഡ് ജൂറി കുറ്റം ചുമത്തി മാസങ്ങൾക്ക് ശേഷമാണ് വീണ്ടും ഒരു കുറ്റപത്രം കൂടി വരുന്നത്.  മറ്റൊരു കേസിലായിരുന്നു ആദ്യമായി ന്യൂയോര്‍ക്ക് മാന്‍ഹറ്റന്‍ കോടതിയില്‍ ട്രംപ് ഹാജരായത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ അശ്ലീല ചിത്രങ്ങളിലെ നടിയായ സ്റ്റോമി ഡാനിയല്‍സുമായി ട്രംപിന്റെ ബന്ധമായിരുന്നു ആ കേസിന്‍റെ തുടക്കം.  2006 ജൂലൈയില്‍ അവരുമായി ശാരീരികമായി ബന്ധപ്പെട്ടു എന്ന ആരോപണം ട്രംപ് നിഷേധിച്ചു. പക്ഷെ 2016 ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് വന്നപ്പോൾ ഇക്കാര്യം പുറത്തുപറയുമെന്നു നടി ഭീഷണിപ്പെടുത്തി.  ഉടൻ ട്രംപ് തന്‍റെ അഭിഭാഷകന്‍ മുഖേന 130,000 ഡോളര്‍ കൊടുത്തു സംഭവം ഒതുക്കുകയായിരുന്നു.

Also Read: പേരാമ്പ്രയിൽ പഞ്ചായത്തിന്റെ മാലിന്യസംഭരണ കേന്ദ്രത്തിൽ വൻ തീപിടുത്തം; 3 കടകളിലേക്ക് തീ പടർന്നു

ശേഷം ഇത് തന്‍റെ കമ്പനിയുടെ അക്കൗണ്ടില്‍ ബിസിനസ് ചെലവായി അദ്ദേഹം രേഖപ്പെടുത്തുകയും ചെയ്തു.   എങ്കിലും  അത് അങ്ങനെ അവസാനിച്ചില്ല. ആ ബിസിനസ് കൃത്രിമവും നിയമവിരുദ്ധമാണെന്നായിരുന്നു കേസ്.   അതുമാത്രമല്ല ഈ പണം നല്‍കിയത് തിരഞ്ഞെടുപ്പ് വേളയിലാണെന്നത് ട്രംപിനു തിരിച്ചടിയായി.  ഇതിലൂടെ വിജയം ഉറപ്പിക്കാനായി അവിഹിത മാര്‍ഗം സ്വീകരിച്ചുവെന്ന ആരോപണവും അദ്ദേഹത്തിനു നേരിടേണ്ടിവന്നു. ഈ കേസിന്‍റെ വിചാരണ അടുത്ത മാർച്ചിൽ നടക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News