വിചിത്രം!! ചൂതാട്ടക്കുറ്റം ചുമത്തി കഴുതയെ അറസ്റ്റ് ചെയ്തു

ചൂതാട്ടക്കുറ്റം ചുമത്തി കഴുതയെയു൦ എട്ടുപേരെയും അറസ്റ്റ് ചെയ്തു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ റഹിം യാര്‍ ഖാനിലാണ് സംഭവം. 

Last Updated : Jun 9, 2020, 02:26 PM IST
  • ചൂതാട്ട കേസിൽ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐ‌ആറിൽ പ്രതികളുടെ വിവരങ്ങള്‍ക്കൊപ്പം കഴുതയെക്കുറിച്ചു൦ പരാമര്‍ശിച്ചിട്ടുണ്ട്. ചൂതാട്ടക്കാർ അറസ്റ്റിലായ സ്ഥലത്ത് നിന്ന് 1,20,000 രൂപയും പോലീസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
വിചിത്രം!! ചൂതാട്ടക്കുറ്റം ചുമത്തി കഴുതയെ അറസ്റ്റ് ചെയ്തു

ചൂതാട്ടക്കുറ്റം ചുമത്തി കഴുതയെയു൦ എട്ടുപേരെയും അറസ്റ്റ് ചെയ്തു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ റഹിം യാര്‍ ഖാനിലാണ് സംഭവം. 

ചൂതാട്ട പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്ത് നടത്തിയ റെയ്ഡിന് പിന്നാലെയാണ് പോലീസ് സംഘം കഴുതയ്‌ക്കൊപ്പം എട്ട് പ്രതികളെയും അറസ്റ്റ് ചെയ്തത്. പ്രതികളെ കസ്റ്റഡിയിലെടുത്ത പോലീസുകാർ കഴുതയെ തടഞ്ഞുവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതാണ് കാഴ്ചക്കാരെ അമ്പരപ്പിച്ചത്. 

Also Read: കൊറോണ: ക്ലാസുകള്‍ മാത്രമല്ല അഡ്മിഷനും ടിസിയും ഇനി ഓണ്‍ലൈനില്‍....

കഴുതകളുടെ ഓട്ടപന്തയത്തിലാണ് ഇവര്‍ പങ്കെടുത്തത്. കഴുതയെ തടഞ്ഞുവച്ചിരിക്കുന്നതായി റഹിം യാർ ഖാനിലെ സ്റ്റേഷൻ ഹൗസ് ഓഫീസര്‍ സ്ഥിരീകരിച്ചു.  ചൂതാട്ട കേസിൽ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐ‌ആറിൽ പ്രതികളുടെ വിവരങ്ങള്‍ക്കൊപ്പം കഴുതയെക്കുറിച്ചു൦ പരാമര്‍ശിച്ചിട്ടുണ്ട്.

ലൈസന്‍സിന് ഇനി 15 അക്ക നമ്പര്‍, രാജ്യത്തെവിടെയും പുതുക്കാം...

ചൂതാട്ടക്കാർ അറസ്റ്റിലായ സ്ഥലത്ത് നിന്ന് 1,20,000 രൂപയും പോലീസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.  അറസ്റ്റിലായവർക്ക് പിഴയോട് കൂടി ജയിൽ ശിക്ഷ ലഭിക്കുമെന്ന് പോലീസ് പറഞ്ഞത്. എന്നാല്‍, കഴുതയ്ക്കുള്ള ശിക്ഷാവിധി അനിശ്ചിതമായി തുടരും. പാകിസ്ഥാനിൽ 500 രൂപ വരെ പിഴയും ഒരു വർഷം വരെ തടവു ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ് ചൂതാട്ടം.

Trending News