യൂറോപ്പിൽ ശൈത്യകാലത്ത് അനുഭവപ്പെടുന്ന ചൂടിൽ റെക്കോഡ് വർധന . ജനുവരിയിൽ ആദ്യമായാണ് യൂറോപ്പിൽ താപനില 19ഡിഗ്രി സെൽഷ്യസിന് മുകളിൽ എത്തുന്നത് . പോളമ്ട്,ബെലാറുസ്,ഡെന്മാർക്ക്,ചെക് റിപ്പബ്ലിക്,നെതർലൻഡ്സ്,ലിത്വാനിയ,ലാത്വിയ തുടങ്ങിയ എട്ട് രാജ്യങ്ങളിലാണ് മുമ്പെങ്ങും ഇല്ലാത്ത ശീതകാലത്ത് ചൂടനുഭവപ്പെട്ടത് .
കഴിഞ്ഞവർഷം ജനുവരിയിൽ താപനില മൂന്നുഡിഗ്രി സെൽഷ്യസ് മാത്രമായിരുന്ന ചെക് റിപ്പബ്ലിക്കിലെ ജവോർണിക്കിൽ ഇത്തവണ 19.6ഡിഗ്രി സെൽഷ്യൽസാണ് . ആഫ്രിക്കയുടെ പടിഞ്ഞാറൻ തീരത്ത് രൂപപ്പെട്ട ചൂടുവായു മെഡിറ്ററേനിയനുമുകളിലെ അതിമർദം കാരണം വടക്കുകിഴക്കൻ യൂറോപ്പിലേക്ക് നീങ്ങിയതാണ് ഈ പ്രതിഭാസത്തിന് കാരണം .
അതേസമയം നിരവധി ജീവിവര്‍ഗങ്ങളാണ് ഭൂമുഖത്തു നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നത് എന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇതര ജീവികളുടെ ആവാസ വ്യവസ്ഥകള്‍ കയ്യേറുക, പ്രകൃതിയെ മലിനമാക്കുക, ആഗോളതാപനത്തിന് ആക്കം കൂട്ടുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നിങ്ങനെയാണ് മനുഷ്യര്‍ ഈ വംശനാശ പ്രതിസന്ധി ക്ഷണിച്ചു വരുത്തുന്നത് എന്നാണ് കണ്ടെത്തൽ.
ഭൂമിയില്‍ നിന്നും അപ്രത്യക്ഷമാകുമ്പോള്‍ അതോടൊപ്പം അപ്രത്യക്ഷമാവുന്നത് പ്രകൃതി ഇതുവരെ ശീലിച്ചു പോന്ന ചില സ്വഭാവസവിശേഷതകള്‍ കൂടിയാണ്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് പരിണമിച്ച് വന്നവയാണ് ഇത്തരം സ്വഭാവ സവിശേഷതകള്‍. പെട്ടെന്ന് ഈ ജന്തുജാലങ്ങള്‍ ഇല്ലാതാകുമ്പോള്‍ അത് പ്രകൃതിയുടെ സന്തുലിതാവസ്ഥയെ ബാധിക്കും. ഇത് പ്രകൃതിക്ക് ഉണ്ടാക്കുന്ന ആഘാതം ചെറുതായിരിക്കില്ല എന്നും പഠനങ്ങൾ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...