ചരിത്രത്തിലേക്ക്.. ഇത്തവണ സ്ത്രീകള്‍ മാത്രം!!

ഇതുവരെ 15 വനിതകള്‍ ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും അപ്പോഴെല്ലാം ഒരു പുരുഷ സഞ്ചാരിയും ഒപ്പമുണ്ടായിരുന്നു.

Last Updated : Oct 17, 2019, 10:59 AM IST
ചരിത്രത്തിലേക്ക്.. ഇത്തവണ സ്ത്രീകള്‍ മാത്രം!!

സ്ത്രീകളാല്‍ നിയന്ത്രിച്ച് സ്ത്രീകള്‍ തന്നെ നടത്തുന്ന ബഹിരാകാശ നടത്തത്തിന് ഒരുങ്ങുകയാണ് നാസ. വനിതകള്‍ മാത്രം നടത്തുന്ന ബഹിരാകാശ നടത്തം അഥവാ സ്പെയ്സ് വാക്ക് ചരിത്രത്തിലാദ്യമാണ്.

അമേരിക്കന്‍ ബഹിരാകാശ ഗവേഷകരായ ജസീക്ക മെയറും ക്രിസ്റ്റീന കോച്ചുമാണ് സ്പെയ്സ് വാക്കിന് നിയോഗിക്കപ്പെട്ടിരിക്കുന്നത്. 

കഴിഞ്ഞ ലോക വനിതാ ദിനത്തോടനുബന്ധിച്ച് ചരിത്രം എഴുതാനൊരുങ്ങി നാസയുടെ വനിതാ ബഹിരാകാശ ശാസ്ത്രജ്ഞര്‍ യാത്രയ്ക്ക് ഒരുങ്ങിയിരുന്നു. 

എന്നാല്‍, നടത്തത്തിനായി തയ്യാറെടുത്ത വനിതകള്‍ക്ക് പാകമായ ബഹികാശ വസ്ത്രം ബഹിരാകാശ നിലയത്തില്‍ ഇല്ലാത്തതിനാല്‍ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. 

വനിതാ ശാസ്ത്രജ്ഞരായ ആന്‍ മക്ലെയ്നും ക്രിസ്റ്റിന കോച്ചുമാണ് സ്പെയ്സ് വാക്കിന് അന്ന് നിയോഗിക്കപ്പെട്ടിരുന്നത്. 

കനേഡിയന്‍ സ്പേയ്സ് ഏജന്‍സി കന്‍ട്രോളറായ ക്രിസ്റ്റിന്‍ ഫാക്കോള്‍ ഭൂമിയിലിരുന്നു ഏകോപനം നടത്തുമെന്നായിരുന്നു തീരുമാനം.

കൂടാതെ, മേരി ലോറന്‍സ്, ജാകി കാകെ എന്നീ വനിതാ ശാസ്ത്രജ്ഞര്‍ ഇന്‍റര്‍നാഷണല്‍ സ്പെയ്സ് സ്റ്റേഷനിലെ നിയന്ത്രണ൦ ഏറ്റെടുക്കുമെന്നും തീരുമാനമുണ്ടായിരുന്നു. 

ഇന്‍റര്‍നാഷണല്‍ സ്പെയ്സ് സ്റ്റേഷന് പുറത്തിറങ്ങി ഗുരുത്വാകര്‍ഷണമില്ലാത്ത ബഹിരാകാശത്ത് കൂടിയുള്ള ഒഴുകി നടത്തമാണ് സ്പെയ്സ് വാക്ക്. 

ഇതുവരെ 15 വനിതകള്‍ ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും അപ്പോഴെല്ലാം ഒരു പുരുഷ സഞ്ചാരിയും ഒപ്പമുണ്ടായിരുന്നു.

അങ്ങേയറ്റം അപകടകരവും സാഹസികത നിറഞ്ഞതുമായ ഈ നടത്തം സ്ത്രീകളുടെ മാത്രം പ്രയത്നത്തില്‍ നടത്തുന്നുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

Trending News