Georgia School Shooting: അമേരിക്കയിലെ സ്‍കൂളിൽ വെടിവെപ്പ്; 4 മരണം, നിരവധിപേർക്ക് പരിക്ക്

Georgia School Shooting Updates: വെടിവെച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പരിക്കേറ്റവരെ ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Sep 5, 2024, 08:04 AM IST
  • അമേരിക്കയിലെ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ നാലുപേർ കൊല്ലപ്പെട്ടു
  • സംഭവത്തിൽ ഒന്‍പതില്‍ അധികം പേര്‍ക്ക് പരിക്കേറ്റതായിട്ടാണ് സൂചന
  • വെടിവയ്പ്പിൽ രണ്ട് വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപകരുമാണ് കൊല്ലപ്പെട്ടത്
Georgia School Shooting: അമേരിക്കയിലെ സ്‍കൂളിൽ വെടിവെപ്പ്; 4 മരണം, നിരവധിപേർക്ക് പരിക്ക്

ജോര്‍ജിയ: അമേരിക്കയിലെ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ നാലുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സംഭവത്തിൽ ഒന്‍പതില്‍ അധികം പേര്‍ക്ക് പരിക്കേറ്റതായിട്ടാണ് സൂചന. വെടിവയ്പ്പിൽ രണ്ട് വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപകരുമാണ് കൊല്ലപ്പെട്ടത്. 

Also Read: എക്സ്' പ്ലാറ്റ്‌ഫോമിനെ നിരോധിച്ച് ബ്രസീൽ; കോടതി ഉത്തരവ് പാലിക്കുന്നത് വരെ വിലക്ക് തുടരും

വെടിവെച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പരിക്കേറ്റവരെ ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതേ സ്‌കൂളിലെ 14 കാരനായ വിദ്യാർത്ഥിയാണ് വെടിവയ്പ്പ് നടത്തിയതെന്ന് പോലീസ് അറിയിച്ചു. 

അറ്റ്‌ലാന്റയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള സ്‌കൂളിലാണ് സംഭവം നടന്നത്. സംഭവം നടന്നയുടനെ സുരക്ഷാ ഉദ്യോഗസ്ഥരെ സ്‌കൂളിലേക്ക് അയച്ചതായി ബാരോ കണ്‍ട്രി ഷെരീഫ് ഓഫീസര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

 

കസ്റ്റഡിയിലെടുത്ത 14 കാരനെതിരെ കൊലപാതക കുറ്റം ചുമത്തുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ കാരണം എന്താണെന്നും ഏതുതരം തോക്കാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും വ്യക്തമായിട്ടില്ല.

ജോർജിയയിലെ സ്‌കൂളിൽ നടന്ന വെടിവെപ്പിനെ ഒരു സാധാരണ സംഭവമായി അംഗീകരിക്കാൻ കഴിയില്ലെന്ന് ബൈഡൻ അപലപിച്ചു. അര്‍ത്ഥശൂന്യമായ ദുരന്തമാണ് ഉണ്ടായിരിക്കുന്നതെന്നും ബൈഡന്‍ പ്രതികരിച്ചു. മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച പ്രസിഡന്റ് അതീജീവിതര്‍ക്കൊപ്പമുണ്ടാകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News