X platform: 'എക്സ്' പ്ലാറ്റ്‌ഫോമിനെ നിരോധിച്ച് ബ്രസീൽ; കോടതി ഉത്തരവ് പാലിക്കുന്നത് വരെ വിലക്ക് തുടരും

ഏപ്രിലില്‍ വ്യാജ വാര്‍ത്ത പരത്തുന്ന അക്കൗണ്ടുകള്‍ എക്സ് പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.

Written by - Zee Malayalam News Desk | Last Updated : Aug 31, 2024, 03:50 PM IST
  • ബ്രസീലിലെ ടെലി കമ്മ്യൂണിക്കേഷന്‍ ഏജന്‍സിക്കാണ് എക്സ് നിരോധിക്കാനുള്ള ചുമതല
  • ഉത്തരവ് പാലിക്കുകയും നിലവിലുള്ള പിഴ തുക അടയ്ക്കുന്നത് വരെയും വിലക്ക് തുടരും
  • ആപ്ലിക്കേഷന്‍ നീക്കം ചെയ്യുന്നതിന് ആപ്പിള്‍, ഗൂഗിള്‍ പോലുള്ള കമ്പനികള്‍ക്ക് അഞ്ച് ദിവസത്തെ സമയം നല്‍കി
X platform: 'എക്സ്' പ്ലാറ്റ്‌ഫോമിനെ നിരോധിച്ച് ബ്രസീൽ; കോടതി ഉത്തരവ് പാലിക്കുന്നത് വരെ വിലക്ക് തുടരും

നിയമകാര്യ പ്രതിനിധിയെ നിയമിക്കണമെന്ന ഉത്തരവ് പാലിക്കാത്തതിനെ തുടർന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന് നിരോധനം ഏര്‍പ്പെടുത്തി ബ്രസീല്‍. രാജ്യത്ത് പുതിയ നിയമകാര്യ പ്രതിനിധിയെ നിയമിക്കാൻ വിസമ്മതിച്ചതും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകള്‍ക്കെതിരെ നടപടി എടുക്കാത്തതുമാണ് വിലക്കിന് കാരണമായത്. 

ജഡ്ജ് അലക്‌സാന്ദ്രേ ഡി മൊറേസാണ് നിരോധനം പ്രഖ്യാപിച്ചത്. കോടതി ഉത്തരവ് പാലിക്കുകയും നിലവിലുള്ള പിഴ തുക അടയ്ക്കുന്നത് വരെയും വിലക്ക് തുടരും. 

Read Also: ''എവിടെയും ഒളിച്ചോടി പോയിട്ടില്ല''; സിനിമ മേഖലയെ തകർക്കരുതെന്ന് മോഹൻലാൽ

ഏപ്രിലില്‍ വ്യാജ വാര്‍ത്ത പരത്തുന്ന അക്കൗണ്ടുകള്‍ എക്സ് പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയണമെന്ന് സുപ്രീം കോടതി ഉത്തരവിറക്കിയിരുന്നു. എന്നാൽ എക്സ് ഉത്തരവ് പാലിച്ചില്ലെന്ന് മാത്രമല്ല, 'അഭിപ്രായ സ്വാതന്ത്രം ജനാധിപത്യത്തിന്റെ അടിത്തറയാണെന്നും ബ്രസീലിലെ  തിരഞ്ഞെടുക്കപ്പെടാത്ത ഒരു കപട ജഡ്ജി രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി അതിനെ നശിപ്പിക്കുകയാണെന്നും' എക്‌സ് മേധാവി ഇലോണ്‍ മസ്‌ക് എക്‌സില്‍ പോസ്റ്റിടുകയും ചെയ്തു. 

ബ്രസീലിലെ ടെലി കമ്മ്യൂണിക്കേഷന്‍ ഏജന്‍സിക്കാണ് എക്സ് നിരോധിക്കാനുള്ള ചുമതല നല്‍കിയിരിക്കുന്നത്. ആപ്പ് സ്റ്റോറുകളില്‍ നിന്ന് ആപ്ലിക്കേഷന്‍ നീക്കം ചെയ്യുന്നതിന് ആപ്പിള്‍, ഗൂഗിള്‍ പോലുള്ള കമ്പനികള്‍ക്ക് അഞ്ച് ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്. വിപിഎന്‍ ഉപയോഗിച്ച് എക്‌സ് ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ 7.47 ലക്ഷം രൂപ പിഴ ഈടാക്കുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി. 

അതേസമയം ജഡ്ജിയുടെ റിപ്പോര്‍ട്ടുകള്‍ നിയമ വിരുദ്ധവും രാഷ്ട്രീയ എതിരാളികളെ സെന്‍സര്‍ ചെയ്യാനുമുള്ളതാണെന്ന് കമ്പനി ആരോപിച്ചു. 
ബ്രസിലിന്റെ ഉത്തരവുകള്‍ പാലിക്കാൻ എക്സ് തയ്യാറാകില്ലെന്നാണ് റിപ്പോര്‍ട്ട്. ജഡ്ജ് അലക്‌സാന്ദ്രേ നീക്കം ചെയ്യാൻ ഉത്തരവിട്ട അക്കൗണ്ടുകളിൽ ഭൂരിഭാ​ഗവും ബ്രസീലിലെ വലതുപക്ഷ നേതാവും മുന്‍ പ്രസിഡന്റുമായ ജെയര്‍ ബോള്‍സൊനാരോയെ പിന്തുണയ്ക്കുന്നവരുടേതാണ്. 

സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് മസ്‌കിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് സ്ഥാപനമായ സ്റ്റാര്‍ലിങ്കിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ബ്രസീല്‍ മരവിപ്പിച്ചു. മുൻ പ്രസിഡന്റ് ബോള്‍സൊനാരോയാണ് 2022ല്‍ സ്റ്റാര്‍ ലിങ്കിന് അനുമതി നല്‍കിയത്. എക്‌സും സ്‌പേസ് എക്സും രണ്ട് വ്യത്യസ്ത കമ്പനികളാണെന്നും എക്‌സിനെതിരെ ചുമത്തിയ ഭരണഘടനാവിരുദ്ധമായ പിഴ ശിക്ഷകള്‍ക്ക് സ്റ്റാര്‍ലിങ്ക് ഉത്തരവാദിയാവില്ലെന്നും സ്റ്റാര്‍ലിങ്ക് പ്രതികരിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News