Port-au-Prince, Haiti: ഹെയ്തിയിൽ (Haiti) ഉണ്ടായ ഭൂചലനത്തെ (Earthquake) തുടർന്ന് മരിച്ചവരുടെ എണ്ണം 1400 കടന്നു. രക്ഷാപ്രവർത്തനങ്ങൾ തുടർന്ന് വരികെയാണ്. അതെ സമയം ഉടൻ ഉണ്ടാകാൻ സാധ്യതയുള്ള ചുഴലിക്കാറ്റ് പ്രശ്നങ്ങളുടെ തീവ്രത വർധിപ്പിക്കാനും, രക്ഷാപ്രവർത്തനം തടസപ്പെടുത്താനും സാധ്യതയുണ്ട്.
കരീബിയൻ രാജ്യമായ ഹെയ്തിയിലെ (Haiti) ഉപദ്വീപിന്റെ മുൻഭാഗം താഴേക്ക് പതിച്ചതിനാൽ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യത കൂടുതലാണ്. ശനിയാഴ്ച പുലർച്ചയോടെ ഉണ്ടായ 7.2 തീവ്രതയുള്ള ഭൂകമ്പത്തിലാണ് ആയിരക്കണക്കിന് കെട്ടിടങ്ങളെ തകർന്നത്. നിരവധി പേർ കെട്ടിടങ്ങളുടെ അടിയിൽ പെട്ട് പോകുകയായിരുന്നു.
ALSO READ: Haiti Earthquake : ഹെയ്തി ഭൂചലനത്തിൽ മരണം 1200 കടന്നു, ചുഴലിക്കാറ്റ് മുന്നറിയിപ്പ്
രാജ്യത്തെ ആശുപത്രികളിൽ രോഗികളുടെ എണ്ണം വർധിച്ച് കൊണ്ടിരിക്കുകയാണ്. പോർട്ട്-ഓ-പ്രിൻസിന് (Port-au-Prince) 160 കിലോമീറ്റർ അകലെയാണ് ശക്തമായ ഭൂകമ്പം ഉണ്ടായത്. ഹെയ്തിയിലെ സിവിൽ പ്രൊട്ടക്ഷൻ ഏജൻസി പുറത്ത് വിട്ട കണക്കുകൾ പ്രകാരം ഇതുവരെ 1,419 പേർ മരിക്കുകയും 6,900 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 37000 വീടുകളാണ് ഭൂചലനത്തിൽ തകർന്നത്.
ALSO READ: Haiti Earthquake : ഹെയ്തിയിൽ ശക്തമായ ഭൂചലനത്തിൽ 300ൽ അധികം പേർ മരണപ്പെട്ടതായി റിപ്പോർട്ട്
നിരവധി നാശനഷ്ടങ്ങളാണ് ഹെയ്തിയിൽ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നുത്. പള്ളികളും ഹോട്ടലുകളുമടക്കം ഒട്ടേറെ കെട്ടിടങ്ങള്‍ ഭൂചലനത്തിൽ തകര്‍ന്നു. ഹെയ്തിയുടെ തെക്കുപടിഞ്ഞാറന്‍ ഉപദ്വീപിലെ സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും കേടുപാടുകളുണ്ടായി. രാജ്യത്തിന്റെ തെക്കുപടിഞ്ഞാറന്‍ ഉപദ്വീപിലെ പ്രധാന നഗരമായ ലെസ് കെയ്‌സില്‍ (Les Cayes) ജനങ്ങള്‍ തുറസായ സ്ഥലത്താണ് രാത്രി കഴിച്ചുകൂട്ടിയത്.
ALSO READ: Earthquake : രാജസ്ഥാനിൽ ഭൂകമ്പം, റിക്ടർ സ്കെയിലിൽ 5.3 രേഖപ്പെടുത്തി
ലെസ് കെയ്സില്‍ നിന്ന് ജെറമി നഗരത്തിലേക്കുള്ള പ്രധാന പാത ഭൂകമ്പത്തിനേത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ തകര്‍ന്നു. ദുരന്തത്തെ തുടർന്ന് ഹെയ്തി പ്രധാനമന്ത്രി എരിയേല്‍ ഹെന്റി (Prime Minister Ariel Henry) രാജ്യത്ത് ഒരുമാസത്തെ അടിയന്തരാവസ്ഥ (State of Emergency) പ്രഖ്യാപിച്ചിരിക്കുകയാണ്. ഭൂചലനത്തിന് പിന്നാല ചുഴലിക്കാറ്റ് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...