ഹെൽസിങ്കി: ലോകത്തെ ഏറ്റവും സന്തോഷമുള്ള ജനങ്ങളുള്ള രാജ്യങ്ങളുടെ പട്ടിക പുറത്തുവരുമ്പോള്‍ ഒട്ടും സന്തോഷിക്കാനില്ല നമുക്ക്. കാരണം ഇന്ത്യയുടെ സ്ഥാനം ആ പട്ടികയുടെ വാലറ്റത്താണ്. കഴിഞ്ഞ തവണയും അവസാന പത്തിലായിരുന്നു ഇന്ത്യയുടെ സ്ഥാനം. മുന്‍ വര്‍ഷത്തേതു പോലെ ഫിൻലാൻഡാണ് സന്തോഷ സൂചികയില്‍ ഏറ്റവും മുന്നിലുള്ള രാജ്യം. അഞ്ചാം തവണയാണ് ഫിൻലാൻഡ് സന്തോഷ സൂചികയിൽ ഒന്നാമതെത്തുന്നത്.
ഡെന്‍മാര്‍ക്ക്, ഐസ്‌ലന്‍ഡ്, സ്വിസര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ് എന്നിങ്ങനെയാണ് ആദ്യ അഞ്ച് സ്ഥാനത്തുള്ള മറ്റ് രാജ്യങ്ങള്‍. 2022ലെ യുഎന്നിന്റെ സന്തോഷ സൂചികയില്‍ ആകെ 146 രാജ്യങ്ങളുള്ള പട്ടികയില്‍ 136 -ാം സ്ഥാനത്താണ് ഇന്ത്യ. അയൽരാജ്യങ്ങളായ പാകിസ്താനും ബംഗ്ലാദേശിനും ചൈനക്കും പുറകിലാണ് ഇന്ത്യയുടെ സ്ഥാനം. പട്ടികയിൽ 121 -ാം സ്ഥാനത്താണ് പാകിസ്താന്‍. ബംഗ്ലാദേശാകട്ടെ 94 -ാം സ്ഥാനത്തും. ചൈന 72 -ാം സ്ഥാനത്താണ്.
സന്തോഷ സൂചികയിൽ റഷ്യ 80 -ാം സ്ഥാനത്തും യുക്രൈൻ 98 -ാം സ്ഥാനത്തുമാണ്. ശ്രീലങ്ക 127 -ാം സ്ഥാനത്താണ്. ഫെബ്രുവരി 24 ന് ആരംഭിച്ച യുക്രൈനിലെ റഷ്യൻ അധിനിവേശത്തിന് മുമ്പാണ് വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് 2022 റാങ്കിംഗ് പൂർത്തിയായത്. ആകെ 146 രാജ്യങ്ങളാണ് യുഎന്നിന്റെ ഹാപ്പിനെസ് റിപ്പോർട്ട് 2022ൽ ഉള്ളത്.
ലോകത്തിലെ ഏറ്റവും സന്തോഷമുള്ള 10 രാജ്യങ്ങൾ ഇവയാണ്.
1. ഫിൻലാൻഡ്
2. ഡെൻമാർക്ക്
3. ഐസ്‌ലന്‍ഡ്
4. സ്വിസർലൻഡ്
5. നെതർലൻഡ്
6. ലക്സംബർഗ്
7. സ്വീഡൻ
8. നോർവേ
9. ഇസ്രായേൽ
10.ന്യൂസിലാൻഡ്
കഴിഞ്ഞ വർഷത്തെ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള 10 രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് ഓസ്ട്രിയ പുറത്തായി. സാംബിയ, മലാബി, ടാന്‍സാനിയ, സിയേറ ലിയോണ്‍, ലെസോത്തോ, ബോട്‌സ്വാന, റുവാണ്ട, സിംബവേ, ലെബനന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ ഏറ്റവും പിന്നിൽ നിൽക്കുന്നത്. അവസാന സ്ഥാനത്തുള്ള അഫ്ഗാനിസ്ഥാനിൽ കൃത്യമായ സഹായം ലഭിച്ചില്ലെങ്കില്‍, അഞ്ച് വയസില്‍ താഴെയുള്ള പത്ത് ലക്ഷത്തിലധികം കുട്ടികള്‍ പട്ടിണി മൂലം മരിക്കുമെന്ന് യൂനിസെഫ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഓരോ രാജ്യത്തേയും വരുമാനം, ആയുര്‍ദൈര്‍ഘ്യം, പ്രശ്‌ന പരിഹാരം, സ്വാതന്ത്ര്യം, വിശ്വാസം, അഴിമതിരഹിതമായ സർക്കാർ എന്നിങ്ങനെ പല ഘടകങ്ങള്‍ പരിഗണിച്ചാണ് യുഎന്‍ പട്ടിക തയാറാക്കിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...