Viral Video: ആനയെ പറ്റിക്കാൻ നോക്കിയതാ...യുവതിയെ എടുത്ത് എറിഞ്ഞു! വീഡിയോ വൈറൽ

Viral Video: പഴം കാണിച്ച് താൻ ആവശ്യപ്പെടുന്നതെല്ലാം ആനയെ കൊണ്ട് ചെയ്യിക്കാമെന്ന കരുതിയ യുവതിക്ക് നേരെ ഒട്ടും പ്രതീക്ഷിക്കാത്ത ആക്രമണമാണ് ആന നടത്തിയത്.   

Written by - Zee Malayalam News Desk | Last Updated : May 9, 2023, 10:01 AM IST
  • പഴം കാണിച്ച് ആനയെ തന്റെ അടുത്തേക്ക് കൊണ്ടുവരികയാണ് യുവതി.
  • താൻ പറയുന്നതൊക്കെ ആനയെ കൊണ്ട് ചെയ്യിപ്പിക്കാൻ ശ്രമിക്കുകയാണ് അവർ.
  • എന്നാൽ പഴം കൊടുക്കാതെ വന്നപ്പോൾ ആനയ്ക്ക് ദേഷ്യം വന്ന് യുവതിയെ എടുത്തെറിയുകയായിരുന്നു ആന.
Viral Video: ആനയെ പറ്റിക്കാൻ നോക്കിയതാ...യുവതിയെ എടുത്ത് എറിഞ്ഞു! വീഡിയോ വൈറൽ

സോഷ്യൽ മീഡിയയിൽ കാണപ്പെടുന്ന രസകരമായ നിരവധി വീഡിയോകൾ വളരെ പെട്ടെന്ന് തന്നെ വൈറലാകാറുണ്ട്. അടുത്തിടെയായി ആനകളുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകൾ ഇത്തരത്തിൽ വൈറലായി മാറുന്നുണ്ട്. രസകരമായതും ഭയപ്പെടുത്തുന്നതുമായ വീഡിയോകൾ ഇതിൽ ഉൾപ്പെടുന്നു. ആനകൾ തമ്മിലുള്ള യുദ്ധം, കാട്ടാനാകൾ നാട്ടിലിറങ്ങി ആക്രമിക്കുന്നത് തുടങ്ങിയവ അൽപ്പം ഭയപ്പെടുത്തുന്നവയാണ്. തമാശയും കുസൃതിയും നിറഞ്ഞ ആനകളുടെ വീഡിയോകളും സോഷ്യൽ മീഡിയയിൽ വരാറുണ്ട്. 

കരയിലെ ഏറ്റവും വലിയ ജീവിയായ ആനകൾ മനുഷ്യരുമായി അടുക്കാറുണ്ട്. എന്നാൽ സൗഹാർദ്ദപരമായി ഇടപഴകുന്ന ഇവയെ പ്രകോപിപ്പിച്ചാൽ പിന്നെ മുൻപിലുള്ളത് ആരെന്നൊന്നും ആന നോക്കാറില്ല. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. വളരെ ബുദ്ധിയുള്ള ഒരു ജീവി കൂടിയാണ് ആനകൾ. 

Also Read: Viral video: ബാത്ത് ടബ്ബിൽ പാട്ടിന് ചുവടുവെച്ച് ഗൊറില്ല; പഴയ വീഡിയോ വീണ്ടും വൈറൽ

ചിലപ്പോൾ ഇവ ആക്രമണകാരികളാകാം. പ്രത്യേകിച്ചും ഇവയെ പ്രകോപിപ്പിക്കുമ്പോൾ. പഴവുമായി ഒരു സ്ത്രീ നിൽക്കുന്നത് ഇവിടെ നൽകിയിരിക്കുന്ന വീ‍ഡിയോയിൽ കാണാം. പഴം കാണിച്ച് ആനയെ തന്റെ അടുത്തേക്ക് കൊണ്ടുവരികയാണ് യുവതി. താൻ പറയുന്നതൊക്കെ ആനയെ കൊണ്ട് ചെയ്യിപ്പിക്കാൻ ശ്രമിക്കുകയാണ് അവർ. എന്നാൽ പഴം കൊടുക്കാതെ വന്നപ്പോൾ ആനയ്ക്ക് ദേഷ്യം വന്ന് യുവതിയെ എടുത്തെറിയുകയായിരുന്നു ആന. 

ആനയെ മെരുക്കിയാലും കബളിപ്പിക്കാൻ കഴിയില്ല എന്ന അടിക്കുറിപ്പോടെ സുശാന്ത നന്ദ @susantananda3 എന്നയാളാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. ഈ അടിക്കുറിപ്പിനോട് അനുകൂലിച്ച് നിരവധി പേർ കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്. 361.8k ആളുകൾ വീഡിയോ ഇതിനോടകം കണ്ടുകഴിഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News