ടൊറാന്റോ: ഒരാൾ 60 വർഷത്തോളം ജോലി ചെയ്യുകയും പിന്നീട് റിട്ടയർമെന്റ് ലൈഫ് ആസ്വദിക്കുകയും ചെയ്യുന്നതാണ് നമ്മൾ പരിചയിച്ച് വന്ന കാര്യങ്ങൾ. എന്നാൽ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇതെല്ലാം മാറിമറിയുമെന്നാണ് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്. ശാസ്ത്രജ്ഞർ പറയുന്നത് ഒരാൾ 130 വർഷം ജീവിക്കുന്ന ദിവസം വിദൂരമല്ല എന്നാണ്. 80 വർഷത്തിനുള്ളിൽ ഇത് സംഭവിക്കുമെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു.
ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ മനുഷ്യർക്ക് 180 വർഷം വരെ ജീവിക്കാൻ കഴിയുമെന്ന് കാനഡയിലെ എച്ച്ഇസി മോൺട്രിയലിൽ നിന്നുള്ള ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. 2100-ഓടെ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന റെക്കോർഡുകൾ പഴങ്കഥയാകുമെന്നാണ് അസിസ്റ്റന്റ് പ്രൊഫസർ ലിയോ ബെൽസിൽ അഭിപ്രായപ്പെടുന്നത്. നിലവിൽ, ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന റെക്കോർഡ് ഫ്രഞ്ച് വനിത ജീൻ കാൽമെന്റിന്റെ പേരിലാണ്, 1997-ൽ 122-ആം വയസ്സിൽ അന്തരിച്ചു.
ALSO READ: Immunity Boosting Herbs: രോഗപ്രതിരോധശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന 5 ഔഷധ സസ്യങ്ങൾ
ആയുർദൈർഘ്യം വർധിക്കുന്നത് സമൂഹത്തിന്റെ സങ്കീർണ്ണതയെ വളരെയധികം വർദ്ധിപ്പിക്കുമെന്നും പ്രൊഫസർ ലിയോ ബെൽസിൽ ഒരു ഗവേഷണ പ്രബന്ധത്തിൽ പറഞ്ഞു. ഇത് ആശുപത്രി സേവനങ്ങൾ ഉപയോഗിക്കുന്നത് കൂടുന്നതിന് കാരണമാകും. കൂടുതൽ പ്രായമാകുന്നത് കൂടുതൽ രോഗങ്ങൾക്ക് കാരണമാകും. സാമൂഹിക പരിചരണം, പെൻഷൻ, മറ്റ് സാമൂഹിക സുരക്ഷാ പദ്ധതികൾ എന്നിവയിൽ ഇത് വലിയ സ്വാധീനം ചെലുത്തും. ഇത് പ്രതിസന്ധി സൃഷ്ടിക്കും.
മനുഷ്യന്റെ ആയുർദൈർഘ്യം വർധിക്കുന്നത് അനുസരിച്ച് മെഡിക്കൽ ബില്ലുകളും വർധിക്കും. ഇത് പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് പ്രൊഫസർ എലീൻ ക്രിമിൻസ് വ്യക്തമാക്കുന്നത്. ഒരാൾക്ക് 110 വയസ്സ് തികയുമ്പോൾ, മരിക്കാനുള്ള സാധ്യത 50 ശതമാനം വരെയാണ്. അതായത്, ഒരു മനുഷ്യന്റെ ഉയർന്ന പ്രായപരിധി 130 മുതൽ 180 വയസ്സ് വരെ സാധ്യമാണ്. 122 വയസ്സിൽ കൂടുതൽ ആരും ജീവിച്ചിട്ടില്ല. എന്നിരുന്നാലും ചില ആളുകൾക്ക് 130 വർഷം വരെ ജീവിക്കാം എന്നതാണ് വസ്തുതയെന്ന് പ്രൊഫസർ ഐലീൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEMalayalamNewsApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...