വിട്ട് വീഴ്ച്ചയില്ലാതെ ഇന്ത്യ;പാക്‌ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരുടെ എണ്ണം പകുതിയാക്കും!

ഇന്ത്യ പാക്കിസ്ഥാനോട് വിട്ട് വീഴ്ച്ചയില്ലാത്ത സമീപനമാകും തുടര്‍ന്ന് സ്വീകരിക്കുക എന്ന് വ്യക്തമാക്കിയിരിക്കുകയാണ്,

Last Updated : Jun 24, 2020, 09:04 AM IST
വിട്ട് വീഴ്ച്ചയില്ലാതെ ഇന്ത്യ;പാക്‌ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരുടെ എണ്ണം പകുതിയാക്കും!

ന്യൂഡല്‍ഹി:ഇന്ത്യ പാക്കിസ്ഥാനോട് വിട്ട് വീഴ്ച്ചയില്ലാത്ത സമീപനമാകും തുടര്‍ന്ന് സ്വീകരിക്കുക എന്ന് വ്യക്തമാക്കിയിരിക്കുകയാണ്,

ചാരപ്രവര്‍ത്തനവും ഇന്ത്യാ വിരുദ്ധ നടപടികളും ചൂണ്ടിക്കാട്ടി കര്‍ശന നടപടികളാണ് ഇന്ത്യ പാക്കിസ്ഥാനെതിരെ സ്വീകരിക്കുന്നത്.

പാകിസ്ഥാന്‍ ആക്ട്ടിംഗ് ഹൈക്കമ്മീഷണറെ വിളിച്ച് വരുത്തിയ വിദേശകാര്യ മന്ത്രാലയം ഹൈക്കമ്മീഷനിലെ ജീവനക്കാരുടെ എണ്ണം 
നേര്‍ പകുതിയായി കുറയ്ക്കണം എന്ന് ആവശ്യപെട്ടു.

ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരുടെ എണ്ണവും പകുതിയാക്കാന്‍ തീരുമാനിച്ചെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

പാകിസ്താന്‍ നയതന്ത്ര ഉദ്ധ്യോഗസ്ഥര്‍ ഭീകര സംഘടനകളുമായി ബന്ധപ്പെടുകയും ചാരപ്രവര്‍ത്തനം നടത്തുകയാണെന്നും ഇന്ത്യ പാകിസ്ഥാനെ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം 31 രണ്ട് പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥന്‍ മാര്‍ ചാരപ്രവര്‍ത്തനം നടത്തിയതിനെ തുടര്‍ന്ന് ഇന്ത്യ പിടികൂടുകയും അവരെ നാട് കടത്തുകയും 
ചെയ്തിരുന്നു.

Also Read:നേപ്പാളില്‍ ചൈനയുടെ കടന്ന് കയറ്റം;അവസരം മുതലെടുക്കാന്‍ ഇന്ത്യ!

 

പാകിസ്ഥാന്‍ ഇസ്ലാമാബാദിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്ധ്യോഗസ്ഥരുടെ കൃത്യ നിര്‍വഹണത്തില്‍ തടസം ഉണ്ടാക്കിയതായും ഇന്ത്യ കുറ്റപെടുത്തുകയും ചെയ്യുന്നു.

പാകിസ്ഥാന്റെയും അവരുടെ ഉദ്യോഗസ്ഥരുടേയും നടപടികള്‍ വിയന്ന കണ്‍വെന്‍ഷന്‍ ഉടമ്പടിക്കും ഉഭയകക്ഷി ധാരണയ്ക്കും യോജിച്ചതല്ല എന്നും ഇന്ത്യ 
വ്യക്തമാക്കുന്നു.

Also Read:ഗാല്‍വനിലെ അക്രമം;ചൈനയ്ക്ക് തിരിച്ചടിയായെന്ന്‍ അമേരിക്കന്‍ രഹസ്യന്വേഷണ വിഭാഗം!

 

രണ്ട് ഇന്ത്യന്‍ ഉദ്യോഗസ്ഥന്മാരെ തോക്ക് ചൂണ്ടി തട്ടികൊണ്ട് പോവുകയും മോശമായി പെരുമാറിയതും പാകിസ്ഥാന്‍റെ മോശം പെരുമാറ്റത്തിന് ഉദാഹരണം ആണെന്നും 
ഇന്ത്യ പറയുന്നു.

പാക്‌ നയതന്ത്ര ഉദ്യോഗസ്ഥര്‍ അതിര്‍ത്തികടന്നുള്ള ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന് തെളിവുകള്‍ നിരത്തി ഇന്ത്യ പറയുകയും ചെയ്യുന്നു.
അതുകൊണ്ട് തന്നെ നയതന്ത്ര തലത്തില്‍ യാതൊരു വിട്ട് വീഴ്ച്ചയ്ക്കും ഇല്ല എന്ന സന്ദേശമാണ് ഇന്ത്യ നല്‍കുന്നത്.

Trending News