കമലാ ഹാരിസ്;ഡെമോക്രാറ്റുകളുടെ വജ്രായുധം ആകുന്നതിങ്ങനെ..!

ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ്‌ സ്ഥാനാര്‍ഥിയായി ഇന്ത്യന്‍ വംശജ കമല ഹാരിസ് മത്സരിക്കുമെന്ന് ഡെമോക്രാറ്റുകളുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി 

Last Updated : Aug 12, 2020, 11:01 PM IST
  • കമല ഹാരിസ് നിലവില്‍ കാലിഫോര്‍ണിയയില്‍ നിന്നുള്ള സെനറ്റര്‍ ആണ്
  • കമലയുടെ വേരുകള്‍ ചെന്നൈയിലാണ്
  • രാജ്യത്തെ മികച്ച പൊതു പ്രവത്തകരില്‍ ഒരാളാണ് കമല ഹാരിസ്
  • ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ്‌ സ്ഥാനാര്‍ഥിയായി ഇന്ത്യന്‍ വംശജ കമല ഹാരിസ് മത്സരിക്കും
കമലാ ഹാരിസ്;ഡെമോക്രാറ്റുകളുടെ വജ്രായുധം ആകുന്നതിങ്ങനെ..!

ന്യൂയോര്‍ക്ക്:ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ്‌ സ്ഥാനാര്‍ഥിയായി ഇന്ത്യന്‍ വംശജ കമല ഹാരിസ് മത്സരിക്കുമെന്ന് ഡെമോക്രാറ്റുകളുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി 
ജോ ബൈഡന്‍ പ്രഖ്യാപിക്കുകയായിരുന്നു,

രാജ്യത്തെ മികച്ച പൊതു പ്രവത്തകരില്‍ ഒരാളാണ് കമല ഹാരിസ്,അതുകൊണ്ട് തന്നെ ജോ ബൈഡന്‍ രാജ്യത്തെ മികച്ച പൊതു പ്രവര്‍ത്തകയായ കമല ഹാരിസിനെ സ്ഥാനാര്‍ഥിയായി തെരഞ്ഞെടുത്തു 
എന്ന് ട്വീറ്റ് ചെയ്ത ബൈഡന്‍ കമലയെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കാളിയായി കിട്ടിയതില്‍ താന്‍ അഭിമാനിക്കുന്നെന്നും ബൈഡന്‍ വ്യക്തമാക്കി.

55 കാരിയായ കമല ഹാരിസ് നിലവില്‍ കാലിഫോര്‍ണിയയില്‍ നിന്നുള്ള സെനറ്റര്‍ ആണ്,ഇന്ത്യയില്‍ നിന്ന് കുടിയേറിയതാണ് ഇവരുടെ അമ്മ,അച്ഛന്‍ ജമൈക്കന്‍ വംശജനും.
ഏഷ്യന്‍,ആഫ്രിക്കന്‍ വംശജരുടെയും സ്ത്രീകളുടെയും വോട്ട് നേടാന്‍ കമല ഹാരിസിന് കഴിയുമെന്നാണ് ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ കണക്ക് കൂട്ടല്‍.

പ്രസിഡന്റ്,വൈസ് പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആദ്യ ഏഷ്യന്‍ അമേരിക്കന്‍ വംശജയാണ് കമല ഹാരിസ്,റിപ്പബ്ലിക്കന്‍ പാര്‍ട്ടി 
കമലയുടെ സ്ഥാനാര്‍ഥിത്തത്തോട് പ്രതികരിച്ചത് കമല ജോ ബൈഡനേക്കാള്‍ തീവ്ര രാഷ്ട്രീയ നിലപാടുള്ള വ്യക്തിയാണെന്നാണ്.

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണാള്‍ഡ്  ട്രംപിന്റെ അവസ്ഥ പരുങ്ങലിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍,

ഡെമോക്രാറ്റുകള്‍ കമല ഹാരിസിന്‍റെ സ്ഥാനാര്‍ഥിത്വം വ്യക്തമായ കണക്ക് കൂട്ടലുകളോടെയാണ് പ്രഖ്യാപിച്ചതെന്ന് ഉറപ്പാണ്.
വളരെ കൃത്യമായി വംശീയ വിദ്വേഷം അടക്കമുള്ള കാര്യങ്ങളില്‍ ഉള്ള നിലപാടും ഡെമോക്രാറ്റുകള്‍ വ്യക്തമാക്കി.
ആഫ്രിക്കന്‍ ഏഷ്യന്‍ വംശജര്‍ മുഖ്യധാരയിലേക്ക് വരണം എന്ന നിലപാടില്‍ വിട്ട് വീഴ്ച്ചയില്ലെന്ന പ്രഖ്യാപനം കൂടിയാണ് 
ഡെമോക്രാറ്റുകളുടെത്.

കമലയുടെ വേരുകള്‍ ചെന്നൈയിലാണ്,ഡല്‍ഹിയില്‍ നിന്ന് ഹോം സയന്‍സില്‍ ബിരുദം നേടിയ ശേഷം ഉന്നത പഠനത്തിനായി അമേരിക്കയിലേക്ക് പോയതാണ് 
കമലയുടെ അമ്മ ഡോ:ശ്യാമള ഗോപാലന്‍,കമലയുടെ പിതാവ് ഡോ:ഡോണാള്‍ഡ് ഹാരിസ് ജമൈക്കയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയതാണ്.

Also Read:വൈറ്റ് ഹൗസിന് മുന്‍പില്‍ വെടിവയ്പ്പ്; ട്രംപിനെ മാറ്റി!

 

വൈസ് പ്രസിഡാന്റ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ,താന്‍ ബഹുമാനിതയായെന്ന് കമല പ്രതികരിച്ചു,ജോ ബൈഡനെ പ്രസിഡന്റ് ആക്കുന്നതിനായി 
സാധ്യമായതെല്ലാം ചെയ്യുമെന്നും അമേരിക്കന്‍ ജനതയെ ഒന്നിപ്പിക്കാന്‍ ബൈഡന് സാധിക്കുമെന്നും നമുക്ക് വേണ്ടിയാണ് അദ്ധേഹം ജീവിതകാലം മുഴുവന്‍ 
പോരാടിയതെന്നും നമ്മുടെയൊക്കെ സങ്കല്‍പ്പത്തിന് അനുസരിച്ച് അമേരിക്കയെ മാറ്റാന്‍ അദ്ധേഹത്തിന് സാധിക്കുമെന്നും അവര്‍ ട്വീറ്റ് ചെയ്തു.

തെരഞ്ഞടുപ്പില്‍ ഡെമോക്രാറ്റുകള്‍ വിജയിക്കുകയാണെങ്കില്‍ 2024 ലോ2028 ലോ കമലാ ഹാരിസ് ഡെമോക്രാറ്റുകളുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി വരുന്നതിനും 
സാധ്യതയുണ്ട്.

Trending News