ഇന്ത്യ-നേപ്പാള്‍ ഉന്നത തല ചര്‍ച്ചക്ക് കളമൊരുങ്ങുന്നു!

നേപ്പാള്‍ പുറത്തിറക്കിയ വിവാദ ഭൂപടത്തെ ചൊല്ലി ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ നിലനില്‍ക്കുന്ന ഭിന്നതകള്‍ക്കിടയിലാണ് ഉന്നത തല ചര്‍ച്ച.

Last Updated : Aug 12, 2020, 03:41 PM IST
  • ആഗസ്റ്റ് 17 ന് ഉന്നത തല ചര്‍ച്ചകള്‍ നടക്കുമെന്ന് വിദേശകാര്യ മന്ത്രാലയം
  • കാഠ്മണ്ഡുവിലാണ് ചര്‍ച്ച നടക്കുക
  • അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന തര്‍ക്കം ചര്‍ച്ചകളില്‍ വിഷയമാകില്ല
  • ഇന്ത്യയുടെ സഹായം ലഭിക്കുന്ന പദ്ധതികളുടെ വിലയിരുത്തല്‍ ചര്‍ച്ചയില്‍ ഉണ്ടാകും
ഇന്ത്യ-നേപ്പാള്‍ ഉന്നത തല ചര്‍ച്ചക്ക് കളമൊരുങ്ങുന്നു!

ന്യൂഡല്‍ഹി:നേപ്പാള്‍ പുറത്തിറക്കിയ വിവാദ ഭൂപടത്തെ ചൊല്ലി ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ നിലനില്‍ക്കുന്ന ഭിന്നതകള്‍ക്കിടയിലാണ് ഉന്നത തല ചര്‍ച്ച.

ആഗസ്റ്റ് 17 ന് ഉന്നത തല ചര്‍ച്ചകള്‍ നടക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം നല്‍കുന്ന വിവരം,കാഠ്മണ്ഡുവില്‍ നടക്കുന്ന ചര്‍ച്ചകളില്‍ നേപ്പാളിലെ ഇന്ത്യന്‍ സ്ഥാനപതി 
വിനയ് മോഹന്‍ ക്വാത്ര യും നേപ്പാള്‍ വിദേശകാര്യ സെക്രട്ടറി ശങ്കര്‍ ദാസ് ബൈരാഗി എന്നിവര്‍ പങ്കെടുക്കും.

 അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന തര്‍ക്കം ചര്‍ച്ചകളില്‍ വിഷയമാകില്ല അതേസമയം  അടിസ്ഥാന സൗകര്യ വികസനം അടക്കമുള്ള 
കാര്യങ്ങളില്‍ ചര്‍ച്ച നടക്കുകയും ചെയ്യും.ഇത് സാധാരണ നടപടികളുടെ ഭാഗമായുള്ള ചര്‍ച്ചയാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നു.

2016 മുതല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക,വികസന സഹകരണങ്ങളില്‍ നിലനില്‍ക്കുന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ കൃത്യമായ ഇടവേളകളില്‍ നടക്കുന്നുണ്ട്.
അതുകൊണ്ട് തന്നെ ആ ചര്‍ച്ചകളുടെ ഭാഗമാണ് ഇപ്പോഴത്തെ ചര്‍ച്ചയെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.

Also Read:നേപ്പാളില്‍ ഭരണകക്ഷിയില്‍ മാത്രമല്ല പ്രതിപക്ഷത്തും ഭിന്നത;'ഡോവല്‍ എഫക്റ്റ്'..?

1200 കോടിയുടെ സാമ്പത്തിക സഹായമാണ് അടിസ്ഥാന സൗകര്യ വികസനത്തിനായി ഇന്ത്യ നേപ്പാളിന് നല്‍കുന്നത്,അതിര്‍ത്തി മേഖലയിലെ അടിസ്ഥാന സൗകര്യ
വികസനം,റോഡുകളുടെ വികസനം,മെഡിക്കല്‍ രംഗം,കോവിഡ് പ്രതിരോധം അങ്ങനെ വിവിധ മേഖലകളില്‍ നേപ്പാളിന് ഇന്ത്യ സഹായം നല്‍കുന്നുണ്ട്.

ഇന്ത്യയുടെ സഹായം ലഭിക്കുന്ന പദ്ധതികളുടെ സമയ ബന്ധിതമായ വിലയിരുത്തലും ഈ ചര്‍ച്ചയുടെ ഭാഗമായുണ്ടാകും,ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ 
സാഹചര്യത്തില്‍ നടക്കുന്ന ഉന്നത തല ചര്‍ച്ചകള്‍ക്ക് ഏറെ പ്രാധാന്യം ഉണ്ട്.

Trending News