2012 എന്ന ഹോളിവുഡ് ചിത്രവും മായൻ കലണ്ടറുമായിരുന്നു ഒരു കാലത്ത് ഏറ്റവും അധികം ചർച്ച ചെയ്തിരുന്ന ലോകാവസാന വാർത്തകൾ. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഐസക് ന്യൂട്ടൻറെ ലോകാവസാനം പ്രവചനം സൂചിപ്പിക്കുന്ന കത്താണ് പുതിയ ചർച്ചകൾക്ക് തുടക്കമിട്ടത്.
1706-ൽ ന്യൂട്ടൻ എഴുതിയ കത്താണ് പുറത്ത് വിട്ടത്. ഇതിൻ പ്രകാരം ഇനി 38 വർഷങ്ങൾ മാത്രമാണ് ലോകാവസാനത്തിനായി ബാക്കിയുള്ളത്. ജറുസലേമിലെ ഹീബ്രു സർവ്വകലാശാലയിലാണ് കത്ത് സൂക്ഷിച്ചിരിക്കുന്നത്. ഇതിനോടകം കത്ത് വൈറലായിട്ടുണ്ട്.
കൃത്യമായി പറഞ്ഞാൽ 2060-ൽ ലോകം ആവസാനിക്കുമെന്നാണ് കത്തിലുള്ളത്. ഇത് വൈകിയാലും നേരത്തെയാകാൻ സാധ്യതയൊന്നുമില്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ കത്തിൻറെ ആധികാരികത സംബന്ധിച്ച് ഇപ്പോഴും ചില തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്.
1689-ൽ ബ്രിട്ടിഷ് പാർലമെൻറിൽ തെരഞ്ഞെടുക്കപ്പെട്ട് തിരിച്ച് വന്നതോടെയാണ് ന്യൂട്ടൻ രോഗശയ്യയിലായത്. പിന്നീട അവസാന കാലത്ത് ഈയത്തിൽനിന്നും രസത്തിൽ നിന്നും സ്വർണ്ണമുണ്ടാക്കാൻ സാധിക്കുമെന്ന് വിശ്വസിക്കുകയും വർഷങ്ങളോളം അതിൻറെ ഗവേഷണത്തിനായി ചിലവഴിക്കുകയുമുണ്ടായി. 1725 ആയപ്പോഴേക്കും തീർത്തും തളർന്ന അവസ്ഥയിലേക്ക് എത്തി. തന്റെ 85-ആം വയസ്സിൽ കൃത്യമായി പറഞ്ഞാൽ 1727 മാർച്ച് 20-ന് അന്തരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...