ഉത്തര കൊറിയന്‍ ഭീഷണി: ബജറ്റില്‍ റെക്കോര്‍ഡ് തുക അനുവദിച്ച് ജപ്പാന്‍

ജപ്പാന്‍ പ്രതിരോധനിര ശക്തിപ്പെടുത്തുന്നതിനായി ബജറ്റില്‍ വകയിരുത്തിയത് റെക്കോര്‍ഡ് തുക. 5.19 ട്രില്യണ്‍ യെന്‍ അഥവാ 46 മില്യണ്‍ ഡോളറാണ് പ്രതിരോധത്തിനായി സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.

Last Updated : Dec 22, 2017, 05:34 PM IST
ഉത്തര കൊറിയന്‍ ഭീഷണി: ബജറ്റില്‍ റെക്കോര്‍ഡ് തുക അനുവദിച്ച് ജപ്പാന്‍

ടോക്കിയോ: ജപ്പാന്‍ പ്രതിരോധനിര ശക്തിപ്പെടുത്തുന്നതിനായി ബജറ്റില്‍ വകയിരുത്തിയത് റെക്കോര്‍ഡ് തുക. 5.19 ട്രില്യണ്‍ യെന്‍ അഥവാ 46 മില്യണ്‍ ഡോളറാണ് പ്രതിരോധത്തിനായി സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.

ഉത്തര കൊറിയയുടെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പ്രതിരോധത്തിനായി ജാപ്പനീസ് സര്‍ക്കാര്‍ ബജറ്റില്‍ ഇത്രയും അധികം തുക വകയിരുത്തിയത്. പ്രധാനമായും മിസൈല്‍ റേഞ്ചറുകളുടെ എണ്ണം കൂട്ടാന്‍ വേണ്ടിയുള്ളതായിരുന്നു ബജറ്റില്‍ വകയിരുത്തിയ തുകയുടെ അധികവും.

ഉത്തര കൊറിയയയുടെ ഭീഷണി കൂടാതെ ചൈനയുടെ കടല്‍ മാര്‍ഗമുള്ള അക്രമ ഭീഷണികളേയും ചെറുക്കുന്നതിനാണ് പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ ഭരണകൂടം പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് ബജറ്റില്‍ പ്രാധാന്യം നല്‍കിയത്. 

അമേരിക്കന്‍ നിര്‍മ്മിത ഏയ്ജിസ് മിസൈല്‍ പ്രതിരോധ സംവിധാനത്തിന്‍റെ ഭാഗമാക്കുന്നതിനുവേണ്ടി മാത്രം ബജറ്റിലെ 730 ദശലക്ഷം യെന്‍ നീക്കിവെച്ചിട്ടുണ്ട്.

ജപ്പാനില്‍ പതിനായിരക്കണക്കിന് അമേരിക്കന്‍ പട്ടാളക്കാര്‍ തമ്പടിക്കുന്നുണ്ട്. നിലവില്‍ അമേരിക്കയും ഉത്തര കൊറിയയും അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജപ്പാന്‍ സര്‍ക്കാരിന്‍റെ നീക്കത്തെ ലോക രാജ്യങ്ങള്‍ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.

Trending News