സന്ദര്‍ശനം റദ്ദാക്കാനൊരുങ്ങി ജ​പ്പാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഷി​ന്‍​സോ ആ​ബേ

ജ​പ്പാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഷി​ന്‍​സോ ആ​ബേ ഇ​ന്ത്യാ സ​ന്ദ​ര്‍​ശ​നം റ​ദ്ദാ​ക്കി​യേ​ക്കു​മെ​ന്ന് സൂചന.

Last Updated : Dec 13, 2019, 11:33 AM IST
  • ജ​പ്പാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഷി​ന്‍​സോ ആ​ബേ ഇ​ന്ത്യാ സ​ന്ദ​ര്‍​ശ​നം റ​ദ്ദാ​ക്കി​യേ​ക്കും
  • ഞാ​യ​റാ​ഴ്‍​ച ഗോ​ഹ​ട്ടി​യി​ല്‍ ന​ട​ക്കേ​ണ്ട ഇ​ന്ത്യ-​ജ​പ്പാ​ന്‍ ഉ​ച്ച​കോ​ടിയില്‍ പങ്കെടുക്കുക എന്നതായിരുന്നു ഷി​ന്‍​സോ ആ​ബേയുടെ ഇന്ത്യ സന്ദര്‍ശനത്തിന്‍റെ മുഖ്യ അജണ്ട
സന്ദര്‍ശനം റദ്ദാക്കാനൊരുങ്ങി ജ​പ്പാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഷി​ന്‍​സോ ആ​ബേ

ന്യൂ​ഡ​ല്‍​ഹി: ജ​പ്പാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഷി​ന്‍​സോ ആ​ബേ ഇ​ന്ത്യാ സ​ന്ദ​ര്‍​ശ​നം റ​ദ്ദാ​ക്കി​യേ​ക്കു​മെ​ന്ന് സൂചന.

ഇന്ത്യന്‍ പാര്‍ലമെന്‍റ് പാസാക്കിയ പൗ​ര​ത്വ ഭേ​ദ​ഗ​തി ബില്ലിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ അസമിലും ത്രിപുരയിലും പ്രതിഷേധം കനത്തതോടെയാണ് പ്ര​ധാ​ന​മ​ന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനം റ​ദ്ദാ​ക്കാനുള്ള തീരുമാനവുമായി ജപ്പാന്‍ മുന്നോട്ടു വന്നിരിക്കുന്നത്. 

ഞാ​യ​റാ​ഴ്‍​ച ഗോ​ഹ​ട്ടി​യി​ല്‍ ന​ട​ക്കേ​ണ്ട ഇ​ന്ത്യ-​ജ​പ്പാ​ന്‍ ഉ​ച്ച​കോ​ടിയില്‍ പങ്കെടുക്കുക എന്നതായിരുന്നു ഷി​ന്‍​സോ ആ​ബേയുടെ ഇന്ത്യ സന്ദര്‍ശനത്തിന്‍റെ മുഖ്യ അജണ്ട. എന്നാല്‍, പൗ​ര​ത്വ ഭേ​ദ​ഗ​തി ബില്ലി​നെ​തി​രാ​യ പ്ര​ക്ഷോ​ഭം അസമില്‍ ശ​ക്ത​മാ​യ​തി​നെ തു​ട​ര്‍ന്ന് ഞാ​യ​റാ​ഴ്‍​ച ആരംഭിക്കേണ്ട ഇ​ന്ത്യ-​ജ​പ്പാ​ന്‍ ഉ​ച്ച​കോ​ടി തന്നെ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി​രി​ക്കു​കയാണ്.

അതേസമയം, ഉ​ച്ച​കോ​ടി സം​ബ​ന്ധി​ച്ച്‌ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കാ​നി​ല്ലെ​ന്ന് മാ​ധ്യ​മ​ങ്ങ​ളോ​ടാ​യി വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ര​വീ​ഷ് കു​മാ​ര്‍ പ​റ​ഞ്ഞു.

ഞാ​യ​റാ​ഴ്ച മു​ത​ല്‍ ചൊ​വ്വാ​ഴ്ച​വ​രെ​യാ​ണ് ഉ​ച്ച​കോ​ടി തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ജ​പ്പാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഷി​ന്‍‌​സോ ആ​ബെ​യു​മാ​ണ് ഉ​ച്ച​കോ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. അതേസമയം, ഉ​ച്ച​കോ​ടി​യു​ടെ വേ​ദി സ​ര്‍​ക്കാ​ര്‍ ഇതുവരെ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ഗോ​ഹ​ട്ടി​യി​ല്‍ ഇ​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍‌ ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്നു.

എന്നാല്‍, വേ​ദി മാ​റ്റു​ന്ന​തി​നെ​ക്കു​റി​ച്ച്‌ സ​ര്‍​ക്കാ​ര്‍ ആ​ലോ​ചി​ക്കു​ന്നു​ണ്ടോ​യെ​ന്ന ചോ​ദ്യ​ത്തി​ന് ഇ​ത് വെ​ളി​പ്പെ​ടു​ത്താ​നാ​വി​ല്ലെന്നും, കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍‌ പ​ങ്കു​വ​യ്ക്കാ​നാ​വി​ല്ലെ​ന്നും വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ര​വീ​ഷ് കു​മാ​ര്‍ മാധ്യമങ്ങളോട് പ​റ​ഞ്ഞു.

മുന്‍പ്, ബംഗ്ലാദേശ് വിദേശ കാര്യ മന്ത്രിയും, അഭ്യന്തര മന്ത്രിയും പൗ​ര​ത്വ ഭേ​ദ​ഗ​തി ബില്ലിനെതിരെ നടക്കുന്ന പ്രതിഷേധത്തെ തുടര്‍ന്ന് ഇന്ത്യ സന്ദര്‍ശനം റദ്ദാക്കിയിരുന്നു. 

 

Trending News