സോൾ: ഭക്ഷ്യ ക്ഷാമം രൂക്ഷമായത്തിനെ തുടർന്ന് വളർത്തു നായ്ക്കളെ നോട്ടമിട്ടിരിക്കുകയാണ് ഉത്തരകോറിയൻ ഭരണാധികാരി കിം ജോങ് ഉൻ. ജനങ്ങളോട് വളർത്തുനായയെ വിട്ടുനൽകണമെന്ന് കിം ആവശ്യപ്പെട്ടതായിട്ടാണ് റിപ്പോർട്ട്. ഉത്തരകൊറിയയിലും ദക്ഷിണ കൊറിയയിലെ ചില ഭാഗങ്ങളിലും പട്ടിയിറച്ചി ഇഷ്ട വിഭവം കൂടിയാണ്.
ഇങ്ങനെ ജനങ്ങളിൽ നിന്നും പിടിച്ചെടുക്കുന്ന വളർത്തു നായ്ക്കളെ ഹോട്ടലുകളിലേക്ക് കൈമാറുമെന്നും ചില വളർത്തു നായ്ക്കളെ സർക്കാർ മൃഗശാലയിലേക്ക് കൈമാറുമെന്നും റിപ്പോർട്ട് ഉണ്ട്.
Also read: കെ. ടി ജലീലിനെതിരെ പരിഹാസവുമായി അഡ്വക്കേറ്റ് ജയശങ്കർ
ഉത്തര കൊറിയയിൽ നേരത്തെതന്നെ വളർത്തു നായ്ക്കളുടെ ഉടമസ്ഥാവകാശം കിം ജോങ് ഉൻ നിരോധിച്ചിരുന്നു. മാത്രമല്ല അവിടത്തെ ജനങ്ങൾ നായ്ക്കളെ വളർത്തുന്നത് ബൂർഷ്വാ പ്രത്യയ ശാസ്ത്രത്തിന്റെ കളങ്കിതമായ പ്രവണതയാണെന്ന് കിം നേരത്തെ പറഞ്ഞിരുന്നുവെന്നും റിപ്പോർട്ട് ഉണ്ട്.
Also read: viral video: കിടിലം ലിപ് ലോക്കുമായി നിത്യാ മേനോൻ; കണ്ണുതള്ളി ആരാധകർ!
കിമ്മിന്റെ നിർദ്ദേശ പ്രകാരം വളർത്തു നായ്ക്കളുള്ള വീടുകൾ അധികൃതർ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ഉടമകൾ സ്വമേധയാ നായ്ക്കളെ വീട്ടുനൽകിയില്ലയെങ്കിൽ ബലം പ്രയോഗിച്ച് അധികൃതർ ഇവരെ ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ട്.