യുഎൻ ആസ്ഥാനത്ത് സ്ഥാപിച്ച മഹാത്മാ ഗാന്ധിയുടെ പ്രതിമ അടുത്ത മാസം അനാച്ഛാദനം ചെയ്യും . യുഎൻ സെക്യൂരിറ്റി കൗൺസിലിൽ അനാച്ഛാദനം ചെയ്യും.അടുത്ത മാസം 14ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ യുഎന്നിലെത്തും . ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുളള ശിൽപ്പങ്ങളും മറ്റും യുഎൻ ആസ്ഥാനത്ത് സ്ഥാപിക്കാറുണ്ട്.
യുഎന്നിന് ഇന്ത്യയുടെ സമ്മാനമെന്ന രീതിയിലാണ് ഗാന്ധി പ്രതിമ സ്ഥാപിച്ചത് . യുഎൻ ആസ്ഥാനത്തെ വിശാലമായ നോർത്ത് ലോണിലായിരിക്കും പ്രതിമ സ്ഥാപിക്കുക . യുഎൻ ആസ്ഥാനത്ത് സ്ഥാപിക്കുന്ന ആദ്യത്തെ ഗാന്ധി ശിൽപമായവും ഇത് . പ്രശസ്ത ഇന്ത്യൻ ശിൽപിയും പത്മശ്രീ പുരസ്കാര ജേതാവുമായ രാം സുതാൻ ആണ് ഗാന്ധി പ്രതിമ രൂപകൽപ്പന ചെയ്തത് .
ജർമ്മനിയുടെ ബെർലിൻ മതിലിന്റെ ഒരു ഭാഗം, ദക്ഷിണാഫ്രിക്കയുടെ നെൽസൺ മണ്ടേലയുടെ ലൈഫ് സൈസ് വെങ്കല പ്രതിമ,പാബ്ലോ പിക്കാസോയുടെ ഗെർണിക്ക തുടങ്ങി വിവിധ രാജ്യങ്ങളുടെ സംഭാവനകൾ യുഎൻ ആസ്ഥാനത്തുണ്ട് . സൂര്യന്റെ കറുത്ത കല്ലിൽ നിർമ്മിച്ച ശിൽപമാണ് യുഎൻ ആസ്ഥാനത്ത് പ്രദർശിപ്പിച്ചിരിക്കുന്ന മറ്റൊരു സമ്മാനം. 1982 ജൂലായ് 26നാണ് ഇത് സ്ഥാപിച്ചത് .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...