Malala Yousafzai marries Asser Malik: മലാലാ യൂസഫ്‌സായ് ഇനി അസ്സര്‍ മാലിക്കിന് സ്വന്തം, ആശംസകള്‍ നേര്‍ന്ന് ലോകനേതാക്കള്‍

പാക്  സാമൂഹ്യ പ്രവര്‍ത്തകയും  സമാധാന  പുരസ്‌കാര ജേതാവുമായ മലാല യൂസഫ്‌സായ് വിവാഹിതയായി.  

Written by - Zee Malayalam News Desk | Last Updated : Nov 10, 2021, 12:34 PM IST
  • ലണ്ടനില്‍ വച്ച് നടന്ന ലളിതമായ ചടങ്ങില്‍ മലാല, അസ്സര്‍ മാലിക്കിന് സ്വന്തമായി.
  • മലാലയാണ് വിവാഹ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.
  • "എന്‍റെ ജീവിതത്തിലെ വിലപ്പെട്ട ദിവസം" എന്നാണ് വിവാഹ ഫോട്ടോ പങ്കുവച്ചുകൊണ്ട് മലാല കുറിച്ചത്.
Malala Yousafzai marries Asser Malik: മലാലാ  യൂസഫ്‌സായ്  ഇനി അസ്സര്‍ മാലിക്കിന് സ്വന്തം,  ആശംസകള്‍ നേര്‍ന്ന് ലോകനേതാക്കള്‍

London: പാക്  സാമൂഹ്യ പ്രവര്‍ത്തകയും  സമാധാന  പുരസ്‌കാര ജേതാവുമായ മലാല യൂസഫ്‌സായ് വിവാഹിതയായി.  

ലണ്ടനില്‍ വച്ച് നടന്ന  ലളിതമായ ചടങ്ങില്‍  മലാല, അസ്സര്‍ മാലിക്കിന് സ്വന്തമായി. മലാലയാണ്  (Malala Yousafzai) വിവാഹ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.   "എന്‍റെ  ജീവിതത്തിലെ വിലപ്പെട്ട ദിവസം" എന്നാണ്  വിവാഹ ഫോട്ടോ പങ്കുവച്ചുകൊണ്ട് മലാല കുറിച്ചത്. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത  സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം.  24കാരിയായ മലാലയും കുടുംബവും  നിലവില്‍   ബ്രിട്ടനിലെ ബെര്‍മിങ്ഹാമിലാണ് താമസിക്കുന്നത്. 

പാക്കിസ്ഥാന്‍   ക്രിക്കറ്റ് ബോര്‍ഡിന്‍റെ ഹൈ പെര്‍ഫോമന്‍സ് സെന്‍റര്‍ ജനറല്‍ മാനേജരാണ്  അസ്സര്‍ മാലിക്. 

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി സ്വരമുയര്‍ത്തിയതിന് വലിയ വില  നല്‍കേണ്ടി വന്നിരുന്നു മലാലയ്ക്ക്.  2012ല്‍ താലിബാന്‍ നടത്തിയ വധശ്രമത്തില്‍  മലാലയ്ക്ക്  തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റിരുന്നു.  സ്കൂളില്‍ നിന്നും മടങ്ങി വരും വഴിയായിരുന്നു ആക്രമണം.   

Also Read: Malala Yousafzai: അഫ്​ഗാനിലെ സ്​ത്രീകളെയോര്‍ത്ത്​ ആശങ്കയുണ്ടെന്ന് മലാല യൂസഫ്​സായ്​

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായും അവരുടെ ഉന്നമനത്തിനായും മലാല നടത്തുന്ന പ്രവര്‍ത്തനങ്ങള്‍  അവരെ 2014 ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് അര്‍ഹയാക്കി.   നൊബേൽ സമാധാന  പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മലാല. 

അതേസമയം മലാലയ്ക്ക്  വിവാഹ ആശംസകള്‍ നേര്‍ന്ന് ലോകനേതാക്കളും  ഹോളിവുഡ്, ബോളിവുഡ് രംഗത്തെ പ്രമുഖരും രംഗത്തെത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

 

 

 

 

 

Trending News