Russia Shooting: റഷ്യയിൽ വെടിവയ്പ്പ്; 15 പോലീസുകാരും വൈദികനും കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

ആരാധനാലയങ്ങള്‍, പോലീസ് എയ്ഡ് പോസ്റ്റുകള്‍ എന്നിവ ലക്ഷ്യം വെച്ചായിരുന്നു ആക്രമണം നടത്തിയത്. 15 പൊലീസുകാർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.  

Written by - Zee Malayalam News Desk | Last Updated : Jun 24, 2024, 08:57 AM IST
  • ഡെര്‍ബന്റ്, മഖച്കല എന്നിവിടങ്ങളിലാണ് വെടിവെപ്പുണ്ടായത്.
  • രു വൈദികനും പള്ളിയിലെ സുരക്ഷാ ഉദ്യോഗസ്ഥനും വെടിവയ്പ്പിൽ മരിച്ചതായി റഷ്യന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Russia Shooting: റഷ്യയിൽ വെടിവയ്പ്പ്; 15 പോലീസുകാരും വൈദികനും കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മോസ്‌കോ: ഡാഗസ്താന്‍ പ്രവിശ്യയില്‍ വ്യത്യസ്ത ഇടങ്ങളിൽ വെടിവയ്പ്പ്. സംഭവത്തിൽ 15 പൊലീസ് ഉദ്യോ​ഗസ്ഥർ മരിച്ചതായി റിപ്പോർട്ട്. ഡെര്‍ബന്റ്, മഖച്കല എന്നിവിടങ്ങളിലാണ് വെടിവെപ്പുണ്ടായത്. വെടിവയ്പ്പിൽ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആരാധനാലയങ്ങള്‍, പോലീസ് എയ്ഡ് പോസ്റ്റുകള്‍ എന്നിവയ്ക്ക് നേരെയായിരുന്നു ആക്രമണം. ഒരു വൈദികനും പള്ളിയിലെ സുരക്ഷാ ഉദ്യോഗസ്ഥനും വെടിവയ്പ്പിൽ മരിച്ചതായി റഷ്യന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഡബര്‍ന്റിലെ ജൂത ദേവാലയം തീയിട്ടതായും റിപ്പോര്‍ട്ടുണ്ട്.

ഒരു അന്താരാഷ്ട്ര ഭീകര സംഘടനയില്‍പ്പെട്ടവരാണ് ആക്രമണം നടത്തിയതെന്ന് റഷ്യന്‍ അധികൃതര്‍ വ്യക്തമാക്കി. പ്രത്യാക്രമണത്തില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായും റഷ്യന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ആക്രമണകാരികളേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Naxal attack in Chhattisgarh: ഛത്തീസ്ഗഢില്‍ നക്‌സല്‍ ആക്രമണം; മലയാളിയടക്കം രണ്ട്‌ സിആർപിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു

റായ്പൂർ: ഛത്തീസ്ഗഢില്‍ നക്സൽ ആക്രമണത്തെ തുടർന്നുണ്ടായ സ്ഫോടനത്തിൽ മലയാളിയടക്കം രണ്ട്‌ സിആർപിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. നക്സൽ കലാപബാധിത പ്രദേശമായ സുക്മയിലാണ് സ്ഫോടനം നടന്നത്. തിരുവനന്തപുരം പാലോട് സ്വദേശി വിഷ്ണു ആർ.(35) ഷൈലേന്ദ്ര (29), എന്നിവരാണ് വീരമൃത്യു വരിച്ചത്. പാലോട് കാലൻകാവ് സ്വദേശി വിഷ്ണു ആണ് ഛത്തീസ്ഗഢില്‍ മരിച്ചത്. കുഴി ബോംബ് പൊട്ടിയാണ് അപകടം. ഇന്ന് വൈകിട്ട് 4 മണിയോടെ ആണ് വീട്ടുകാർ വിവരം അറിഞ്ഞത്.

വിഷ്ണുവിന് ഭാര്യയും രണ്ട് ആൺ മക്കളുമാണുള്ളത്. ഒന്നര മാസം മുൻപ് നാട്ടിൽ വന്നിരുന്നു. വീട് പണി പൂർത്തിയാക്കി ഗൃഹ പ്രവേശനം നടത്തിയത് ഒന്നര മാസം മുൻപ് ആയിരുന്നു. ഇളയ കുട്ടിയെ എഴുത്തിന് ഇരുത്തിനിരുത്തിയ ശേഷമാണ് മടങ്ങിയത്. സംഭവത്തിൽ നിരവധി സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. ഞായറാഴ്ച വൈകീട്ട് മൂന്നിനായിരുന്നു സംഭവം.

സുരക്ഷാസേനയുടെ വാഹനവ്യൂഹം ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടത്തിയത്. ട്രക്കിലും ഇരുചക്രവാഹനങ്ങളിലുമായിരുന്നു സുരക്ഷാ ഉദ്യോ​ഗസ്ഥർ യാത്ര ചെയ്തത്. ജ​ഗർ​ഗുണ്ടാ പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ചാണ് ആക്രമണം. സ്ഫോടനം നടന്നതിന് പിന്നാലെ കൂടുതൽ സേനയെ പ്രദേശത്തേക്ക് അയച്ചതായാണ് റിപ്പോർട്ട്. വാഹനത്തിന്റെ ഡ്രൈവർ വിഷ്ണുവായിരുന്നു. വനത്തിൽ നിന്നും മൃതദേഹം മാറ്റിയിട്ടുണ്ട്. പ്രദേശത്ത് തിരച്ചിൽ പുരോ​ഗമിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 
 

Trending News