പ്രാർഥനയോടെ ലോകം: മൊറോക്കോയിലെ കുഴല്‍ക്കിണറില്‍ വീണ അഞ്ചുവയസുകാരനെ രക്ഷിക്കാന്‍ തീവ്രശ്രമം

നാലാം ദിവസവും മൊറാക്കോയിലെ  ഷെഫ്‌ഷോണ്‍ പ്രവിശ്യയിൽ കുഴൽക്കിണറിൽ കുടുങ്ങിയ അഞ്ചുവയസ്സുകാരനെ രക്ഷിക്കാൻ തീവശ്രമം തുടരുകയാണ്. ചെഫ്‌ചൗവൻ പ്രവിശ്യയിലെ വടക്കൻ ഗ്രാമമായ ഇഗ്രാനിലാണ് കിണർ സ്ഥിതി ചെയ്യുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 5, 2022, 05:10 PM IST
  • കളിക്കുന്നതിനിടയിലാണ് 5 വയസ്സുകാരനെ കാണാതായത്
  • കുട്ടിയെ പുറത്തെടുത്ത ശേഷം പരിശോധിക്കാൻ ഡോക്ടർമാർ സ്ഥലത്തുണ്ട്
  • കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ അധികൃതർ ഹെലികോപ്റ്ററും സജ്ജീകരിച്ചിട്ടുണ്ട്
പ്രാർഥനയോടെ ലോകം: മൊറോക്കോയിലെ കുഴല്‍ക്കിണറില്‍ വീണ അഞ്ചുവയസുകാരനെ രക്ഷിക്കാന്‍ തീവ്രശ്രമം

ഷെഫ്‌ഷോണ്‍: നാലാം ദിവസവും മൊറാക്കോയിലെ  ഷെഫ്‌ഷോണ്‍ പ്രവിശ്യയിൽ കുഴൽക്കിണറിൽ കുടുങ്ങിയ അഞ്ചുവയസ്സുകാരനെ രക്ഷിക്കാൻ തീവശ്രമം തുടരുകയാണ്. ചെഫ്‌ചൗവൻ പ്രവിശ്യയിലെ വടക്കൻ ഗ്രാമമായ ഇഗ്രാനിലാണ് കിണർ സ്ഥിതി ചെയ്യുന്നത്.

രക്ഷാപ്രവർത്തകർക്ക് ഓക്സിജനും വെള്ളവും കുട്ടിക്ക് എത്തിക്കാൻ സാധിച്ചുവെന്നാണ് ആശ്വാസം നിലവിൽ കുട്ടിയിൽ നിന്നും പ്രതികരണവും ലഭിക്കുന്നുണ്ട്. ഇതിനകം 28 മീറ്ററാണ് രക്ഷപ്രവർത്തകർ കുഴിച്ചത്. തിരശ്ചീനമായോരു പാത കിണറിന് സമീപത്തുണ്ടാക്കാനാണ് ശ്രമമെന്ന് ഗവൺമെന്റ് വക്താവ് മുസ്തഫ ബൈറ്റാസ് പറഞ്ഞു, "കുട്ടിയുടെ രക്ഷാപ്രവർത്തനം അടുത്തുവരികയാണ്. ഞങ്ങളുടെ ഹൃദയം കുടുംബത്തിനൊപ്പമാണ്, അവൻ എത്രയും വേഗം അവരോടൊപ്പം മടങ്ങിവരുമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു."- അദ്ദേഹം പറഞ്ഞു

ALSO READ: Security Breach in Pentagon | US സേനയുടെ സുരക്ഷ മേഖലയിൽ പ്രവേശിച്ച കോഴിയെ കസ്റ്റഡിയിൽ എടുത്തു

കളിക്കുന്നതിനിടയിലാണ് 5 വയസ്സുകാരനെ കാണാതായത് തുടർന്ന് അവൻറെ "കുടുംബം മുഴുവൻ കുട്ടിയെ അന്വേഷിക്കാൻ ആരംഭിച്ചു. തുടർന്നാണ് കുഞ്ഞ് കിണറ്റിൽ വീണതാണെന്ന് മനസ്സിലാക്കിയത്. ഞങ്ങൾ അവനെ ജീവനോടെ പുറത്തെടുക്കുമെന്ന് ഇപ്പോഴും പ്രതീക്ഷിക്കുന്നു-അവന്റെ അമ്മ പറഞ്ഞു.

ALSO READ: ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവനെ വധിച്ചു; യുഎസ് സൈന്യം വളഞ്ഞപ്പോൾ സ്വയം പൊട്ടിത്തെറിച്ച് ഖുറേഷി

 
 

പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, കുട്ടിയെ പുറത്തെടുത്ത ശേഷം പരിശോധിക്കാൻ ഡോക്ടർമാർ സ്ഥലത്തുണ്ട്. കൂടാതെ, കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ അധികൃതർ ഹെലികോപ്റ്ററും സജ്ജീകരിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News