ന്യൂയോർക്ക്: ന്യൂയോർക്കിലെ ബ്രോങ്ക്‌സ് സ്‌കൂളിന് സമീപം വെടിവെപ്പ്. ആക്രമണത്തിൽ ഒരു വിദ്യാർഥിനി കൊല്ലപ്പെട്ടു. രണ്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നതെന്ന് ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.
16 വയസ്സുള്ള പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. നെഞ്ചിൽ വെടിയേറ്റ വിദ്യാർഥിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റൊരു പെൺകുട്ടിയും ആൺകുട്ടിയും ചികിത്സയിലാണ്. 16 വയസ്സുള്ള പെൺകുട്ടിക്കും 17 വയസ്സുള്ള ആൺകുട്ടിക്കുമാണ് പരിക്കേറ്റത്. യൂണിവേഴ്‌സിറ്റി ഹൈറ്റ്‌സ് സെക്കൻഡറി സ്‌കൂളിന് സമീപത്താണ് വെടിവെപ്പ് നടന്നത്.
Sadly, there was a triple shooting of three youth in the Bronx. Details are still coming in, but @NYCMayor has been briefed with the available information.
He had already left Yankee Stadium when he was informed of the shooting.
— Fabien Levy (@Fabien_Levy) April 8, 2022
രണ്ട് പേർ തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും ഇതിൽ ഒരാൾ വെടിവെപ്പ് നടത്തുകയുമായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നടപ്പാതയിലൂടെ പോകവേയാണ് വിദ്യാർഥികൾക്ക് വെടിയേറ്റത്. സ്കൂളിൽ നിന്ന് തിരികെ വീട്ടിലേക്ക് പോകുകയായിരുന്നു വിദ്യാർഥികളെന്നാണ് ഡെപ്യൂട്ടി പോലീസ് ചീഫ് തിമോത്തി മക്കോർമാക്ക് വ്യക്തമാക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും പ്രതിയെ തിരിച്ചറിഞ്ഞതായും പോലീസ് അറിയിച്ചു. പ്രതി ഒളിവിലാണെന്നും ഇയാൾക്കായി തിരച്ചിൽ ശക്തമാക്കിയതായും ന്യൂയോർക്ക് പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA