Nobel Prize 2024: മെഷീൻ ലേണിങ് രംഗത്തെ സംഭാവന; ഭൗതികശാസ്ത്ര നൊബേൽ പങ്കിട്ട് ജോൺ ഹോപ്പ്ഫീൽഡും ജെഫ്രി ഹിന്റണും

നിർമിത ന്യൂറൽ ശൃംഖല അടിസ്ഥാനമായ മെഷീൻ ലേണിങ് വിദ്യയുടെ കണ്ടുപിടിത്തതിനാണ് പുരസ്കാരം. 

Written by - Zee Malayalam News Desk | Last Updated : Oct 8, 2024, 05:19 PM IST
  • 2024ലെ ഭൗതികശാസ്ത്ര നൊബേൽ പുരസ്കാരം ജോൺ ജെ ഹോപ്പ്ഫീൽഡും, ജെഫ്രി ഹിന്റണും പങ്കിട്ടു
  • നിർമിത ന്യൂറൽ ശൃംഖല അടിസ്ഥാനമായ മെഷീൻ ലേണിങ് വിദ്യയുടെ കണ്ടുപിടിത്തതിനാണ് പുരസ്കാരം
  • 8.3 കോടി രൂപയാണ് പുരസ്കാരതുക
Nobel Prize 2024: മെഷീൻ ലേണിങ് രംഗത്തെ സംഭാവന; ഭൗതികശാസ്ത്ര നൊബേൽ പങ്കിട്ട് ജോൺ ഹോപ്പ്ഫീൽഡും ജെഫ്രി ഹിന്റണും

2024ലെ ഭൗതികശാസ്ത്ര നൊബേൽ പുരസ്കാരം അമേരിക്കൻ ശാസ്ത്ര‍‍‍ജ്ഞൻ ജോൺ ജെ ഹോപ്പ്ഫീൽഡും, കനേഡിയൻ ശാസ്രജ്ഞൻ ജെഫ്രി ഹിന്റണും പങ്കിട്ടു. നിർമിത ന്യൂറൽ ശൃംഖല അടിസ്ഥാനമായ മെഷീൻ ലേണിങ് വിദ്യയുടെ കണ്ടുപിടിത്തതിനാണ് പുരസ്കാരം. 

നിർമിത ന്യൂറൽ ശൃംഖലകൾ ഉപയോ​ഗിച്ച് മെഷീൻ ലേണിങ് സാധ്യമാക്കിയ മൗലികമായ കണ്ടെത്തലുകളും മുന്നേറ്റവും സാധ്യമാക്കിയതിനാണ് ഈ ബഹുമതി ഇരുവർക്കും നൽകുന്നതെന്ന് റോയൽ സ്വീഡിഷ് അക്കാദമി വാർത്താക്കുറിപ്പിൽ പറഞ്ഞു. 8.3 കോടി രൂപയാണ് പുരസ്കാരതുക.

Read Also: തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞു; രണ്ട് മരണം, നിരവധി പേർക്ക് പരിക്ക്

ഫിസിക്സിന്റെ പിന്തുണയോടെയാണ് നിർമിത ന്യൂറൽ ശൃംഖല പരിശീലിപ്പിച്ചെടുക്കാൻ ഇവർ വഴി കണ്ടെത്തിയത്. 1980കൾ മുതലാണ് ഹോപ്ഫീൽഡും ഹിന്റണും മെഷീൻ ലേണിങ് വിദ്യകൾ രൂപപ്പെടുത്തിത്തുടങ്ങിയത്. 

പാറ്റേണുകൾ സേവ് ചെയ്യാനും പുന:സൃഷ്ടിക്കാനും സഹായിക്കുന്ന നിർമിത ന്യൂറൽ ശൃംഖലയാണ് ഹോപ്ഫീൽഡ് കണ്ടെത്തിയത്. ഈ നെറ്റ് വർക്ക് അടിത്തറയാക്കി പുതിയൊരു നെറ്റ് വർക്കിന് ഹിന്റൺ രുപം നൽകി. ബോൾഡ്സ്മാൻ മെഷീൻ രീതിയാണ് ഇതിനായി അദ്ദേഹം ഉപയോ​ഗിച്ചത്. ലഭ്യമാകുന്ന ഡേറ്റയിൽ നിന്നും സവിശേഷമായ എലമെന്റുകളെ തിരിച്ചറിയാനും പഠിക്കാനും ഇവ സഹായിക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News