ട്രംപിന്‍റെ അടുത്ത പരിചാരകന് കോവിഡ് സ്ഥിരീകരിച്ചു, ആശങ്കയില്‍ വൈറ്റ് ഹൗസ്...

  അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്‍റെ സ്വകാര്യ പരിചാരകന് കോവിഡ് സ്ഥിരീകരിച്ചത് വൈറ്റ് ഹൗസില്‍ ആശങ്ക പടര്‍ത്തിയിരിയ്ക്കുകയാണ്.

Last Updated : May 8, 2020, 08:38 AM IST
ട്രംപിന്‍റെ  അടുത്ത പരിചാരകന് കോവിഡ് സ്ഥിരീകരിച്ചു, ആശങ്കയില്‍ വൈറ്റ് ഹൗസ്...

വാഷിംഗ്‌ടണ്‍:  അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്‍റെ സ്വകാര്യ പരിചാരകന് കോവിഡ് സ്ഥിരീകരിച്ചത് വൈറ്റ് ഹൗസില്‍ ആശങ്ക പടര്‍ത്തിയിരിയ്ക്കുകയാണ്.

കഴിഞ്ഞ ദിവസമാണ്, അമേരിക്കൻ നാവികസേനയിലെ അംഗവും പ്രസിഡന്റുമായും പ്രഥമ  കുടുംബവുമായി  വളരെ അടുത്ത് പ്രവർത്തിക്കുന്നതുമായ ഈ വ്യക്തിക്ക് കോവിഡ് സ്ഥിരീകരിച്ചത്. വൈറ്റ് ഹൗസിലെ ഉന്നത സുരക്ഷാവിഭാഗത്തിലെ അംഗമാണ് ഇയാള്‍. 
 
പ്രസിഡന്‍റുമായി  വളരെ അടുത്ത് പ്രവർത്തിക്കുന്ന വ്യക്തിക്ക്   കോവിഡ് സ്ഥിരീകരിച്ച സംഭവത്തില്‍  ട്രംപ് വളരെ അസ്വസ്ഥനായിരുന്നുഎന്നാണ് റിപ്പോര്‍ട്ട്. സംഭവം  വൈറ്റ് ഹൗസിനെ  ആശങ്കയിലാക്കിയിരിയ്ക്കുകയാണ്.  
 
വൈറ്റ് ഹൗസില്‍ കോവിഡ് നിയന്ത്രണങ്ങള്‍ വ്യക്തമായി പാലിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. സാമൂഹിക അകലം പാലിക്കുന്നില്ലെന്നും ഉദ്യോഗസ്ഥരില്‍ ഏതാനും പേര്‍ മാത്രമാണ് മാസ്‌ക് ധരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം, അമേരിക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 13 ലക്ഷത്തിലേക്ക് അടുക്കുകയാണ്. 1290000 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. പുതുതായി 24,572 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചു.  24 മണിക്കൂറിനിടെ 1,750 മരണം റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 76,513 ആയി ഉയര്‍ന്നു.

Trending News