ജർമനിയിൽ സിനിമ കോംപ്ലക്സിൽ വെടിവെപ്പ് : അക്രമിയെ വധിച്ചു

ജര്‍മനിയില്‍ ഫ്രാങ്ക്ഫുര്‍ട്ടിന് സമീപം വെര്‍നിഹിമിലെ സിനിമ കോംപ്ലക്‌സില്‍ വെടിവയ്പ്പ് നടത്തിയ ആയുധധാരിയെ പൊലീസ് വധിച്ചു. മുഖംമറച്ചെത്തിയ തോക്കുധാരി നടത്തിയ വെടിവയ്പ്പില്‍ 20 മുതല്‍ 50 വരെ ആളുകള്‍ക്ക് പരുക്കേറ്റുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ കൂടുതല്‍ പേര്‍ക്കും പരുക്കേറ്റത് കണ്ണീര്‍വാതക പ്രയോഗത്തിലാണ്.

Last Updated : Jun 24, 2016, 12:21 AM IST
ജർമനിയിൽ സിനിമ കോംപ്ലക്സിൽ വെടിവെപ്പ് : അക്രമിയെ വധിച്ചു

ഫ്രാങ്ക്ഫുര്‍ട്ട് : ജര്‍മനിയില്‍ ഫ്രാങ്ക്ഫുര്‍ട്ടിന് സമീപം വെര്‍നിഹിമിലെ സിനിമ കോംപ്ലക്‌സില്‍ വെടിവയ്പ്പ് നടത്തിയ ആയുധധാരിയെ പൊലീസ് വധിച്ചു. മുഖംമറച്ചെത്തിയ തോക്കുധാരി നടത്തിയ വെടിവയ്പ്പില്‍ 20 മുതല്‍ 50 വരെ ആളുകള്‍ക്ക് പരുക്കേറ്റുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ കൂടുതല്‍ പേര്‍ക്കും പരുക്കേറ്റത് കണ്ണീര്‍വാതക പ്രയോഗത്തിലാണ്.

പ്രാദേശിക സമയം വൈകീട്ട് മൂന്നു മണിയോടെയാണ് തോക്കുധാരി സിനിമ കോംപ്ലക്‌സില്‍ കയറിയത്. മുഖം മറച്ചിരുന്ന ഇയാളുടെ കയ്യില്‍ ഒരു തോക്കും ആയുധങ്ങള്‍ നിറച്ച ബെല്‍റ്റുമുണ്ടായിരുന്നു. തുടര്‍ന്ന് വെടിയുതിര്‍ക്കുകയായിരുന്നു. സംഭവമറിഞ്ഞതിനെ തുടര്‍ന്ന് പ്രത്യേക പൊലീസ് സംഘം സ്ഥലത്തെത്തുകയായിരുന്നു. അക്രമിയുടെ ലക്ഷ്യമെന്തായിരുന്നുവെന്ന് വ്യക്തമല്ല.

Trending News