Global food policy report: ഭക്ഷണം കാത്ത്; ആരോ​ഗ്യകരമായ ഭക്ഷണമില്ലാതെ കഴിയുന്നവർ 200 കോടിയിലധികം

ലോകത്ത്  200 കോടിയിലധികം ജനങ്ങൾക്ക് ആരോഗ്യകരമായ ഭക്ഷണം ലഭിക്കുന്നില്ലെന്ന്  ഗ്ലോബല്‍ ഫുഡ് പോളിസി റിപ്പോര്‍ട്ട്. വികസനമില്ലാത്ത മാര്‍ക്കറ്റുകളും പോഷക ഗുണമുള്ള ഭക്ഷണങ്ങളുടെ ഉയര്‍ന്ന വിലയും പ്രധാന വെല്ലുവിളികൾ.

Written by - Zee Malayalam News Desk | Last Updated : Aug 10, 2024, 02:43 PM IST
  • ആരോഗ്യകരമായ ഭക്ഷണം നല്‍കാന്‍ പ്രതിവര്‍ഷം ഒരു ലക്ഷം കോടിയിലധികം രൂപ ചിലവ്
  • ആഗോള തലത്തില്‍ ആളുകളിൽ പൊണ്ണത്തടിയും ഭാര കൂടുതലും കൂടുന്നു
  • 50 കോടി ആളുകള്‍ പ്രമേഹ ബാധിതർ
Global food policy report: ഭക്ഷണം കാത്ത്; ആരോ​ഗ്യകരമായ ഭക്ഷണമില്ലാതെ കഴിയുന്നവർ 200 കോടിയിലധികം

ലോകത്ത് 200 കോടിയിലധികം പേർക്ക് ആരോ​ഗ്യകരമായ ഭക്ഷണം ലഭിക്കുന്നില്ലെന്ന് റിപ്പോർട്ട്. ഇന്റര്‍നാഷണല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ഗ്ലോബല്‍ ഫുഡ് പോളിസി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നേപ്പാളിലെ കാഠ്മണ്ഡുവില്‍ നടന്ന പരിപാടിയിലാണ് റിപ്പോർട്ട് പുറത്തിറക്കിയത്. ലോകത്ത്  200 കോടിയിലധികം ജനങ്ങൾക്ക് ആരോഗ്യകരമായ ഭക്ഷണം ലഭിക്കുന്നില്ലെന്നും ഇതില്‍ കൂടുതൽ ദക്ഷിണേഷ്യയിലും ആഫ്രിക്കയിലുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. 

റിപ്പോർട്ട് പ്രകാരം പൊണ്ണത്തടിയും ഭാരകൂടുതലുമുള്ള ആളുകളിൽ  40 ശതമാനം മുതിര്‍ന്നവരാണ്. നൂറു കോടിയിലധികം ആളുകള്‍ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദമുള്ളവരാണ്. വരുമാനം താഴെയുള്ള രാജ്യങ്ങളില്‍ വിറ്റാമിന്റെ അപര്യാപ്തതയും പോഷകാഹാര കുറവും വര്‍ദ്ധിച്ച് വരുന്നു. അതേ സമയം ആഗോള തലത്തില്‍ ആളുകളിൽ പൊണ്ണത്തടിയും ഭാര കൂടുതലും കൂടുന്നു. പല രാജ്യങ്ങളിലും പോഷകാഹാരത്തിന്റെ കുറവും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗങ്ങളും കൂടുന്നുണ്ട്. അനാരോ​ഗ്യപരമായ ഭക്ഷണ ക്രമീകരണങ്ങൾ, പോഷകാഹാര കുറവ്, പരിസ്ഥിതി പ്രശ്‌നങ്ങൾ തുടങ്ങിയവയും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

ഭക്ഷണക്രമത്തിനും പോഷകാഹാരത്തിനുമുള്ള ആഗോള ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് നൂതനമായ ഗവേഷണങ്ങളും പ്രവര്‍ത്തനങ്ങളും ആവശ്യമാണ്. എല്ലാവര്‍ക്കും താങ്ങാവുന്ന തുകയില്‍ ഭക്ഷണസാധനങ്ങൾ ലഭിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ സംഘടനയായ സിജിഐഎആറിലെ എക്‌സിക്യൂട്ടീവ് മാനേജിംഗ് ഡയറക്ടര്‍ ഇസ്മഹാനെ എലൗഫി പറഞ്ഞു.

Read Also: പ്രധാനമന്ത്രി വയനാട്ടിൽ; ദുരന്തമേഖലയിൽ ആകാശ നിരീക്ഷണം നടത്തി
 
ലോകമെമ്പാടുമുള്ള രോഗങ്ങളുടെ പ്രധാന കാരണം ആരോ​ഗ്യകരമല്ലാത്ത ഭക്ഷണ ക്രമമാണെന്ന് ഹെൽത്ത് യൂണിറ്റ് ഡയറക്ടർ ഡീന ഓള്‍നി ചൂണ്ടികാട്ടി. അഞ്ച് വയസ്സിന് താഴെയുള്ള ദശലക്ഷം കുട്ടികള്‍ വളര്‍ച്ച മുരടിച്ചവരാണെന്നും 50 കോടി ആളുകള്‍ പ്രമേഹ ബാധിതരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ദരിദ്രര്‍ക്ക് ആരോഗ്യകരമായ ഭക്ഷണം നല്‍കാന്‍ പ്രതിവര്‍ഷം ഒരു ലക്ഷം കോടിയിലധികം രൂപ ചിലവാകും. അതിനായി കൂടുതല്‍ നിക്ഷേപങ്ങള്‍ ആവശ്യമാണെന്ന് ​ഗവേഷകൻ ഡോ.അവിനാഷ് കിഷോർ അഭിപ്രായപ്പെട്ടു. ഒരു വ്യക്തി പ്രതിദിനം 400 ഗ്രാം പഴങ്ങളും പച്ചക്കറികളും കഴിക്കണം. ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ മാലദ്വീപ് മാത്രമാണ് ഇത് കൃത്യമായി പാലിക്കുന്നത്. നേപ്പാളാണ് തൊട്ടു പിന്നില്‍. അതേ സമയം ഇന്ത്യ, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളുടെ സ്ഥാനം പിറകിലാണെന്നും അദ്ദേഹം പറഞ്ഞു.

കാർഷികോത്പന്നങ്ങളുടെ കുറവ്, കുറഞ്ഞ പ്രതി ശീര്‍ഷ വരുമാനം, വികസനമില്ലാത്ത മാര്‍ക്കറ്റുകള്‍, പോഷക ഗുണമുള്ള ഭക്ഷണങ്ങളുടെ ഉയര്‍ന്ന വില, കലോറി കൂടുതലുള്ള ആഹാരങ്ങളുടെ അമിത ഉപയോ​ഗം തുടങ്ങിയവയാണ്  ദക്ഷിണേഷ്യയിലെ പ്രധാന പ്രശ്‌നങ്ങളായി റിപ്പോർട്ടിൽ ചൂണ്ടി കാണിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News