ഹൈദരാബാദ്:തെലങ്കാനയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു,ഞായറാഴ്ച്ച മാത്രം കോവിഡ് ബാധ സ്ഥിരീകരിച്ചത് 730 പേരിലാണ്.
ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും കൂടുതല്‍ കേസുകളാണിത്.
സംസ്ഥാനത്ത് ആകെ കോവിഡ് കേസുകള്‍ 7802 ആയി.
ഹൈദരാബാദില്‍ മാത്രം കോവിഡ് ബാധിതര്‍ 659 പേരാണ്,ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയിലാണ്
കൊറോണ വൈറസ് വ്യാപനം അതീവ തീവ്രം,
ഞായറാഴ്ച്ച കോവിഡ് ബാധിച്ച് സംസ്ഥാനത്ത് എഴ് പേരാണ് മരിച്ചത്.
Also Read:ചൈനയുടെ കൊറോണ,ഇന്ത്യയുടെ യോഗ!!
അകെ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് 210 പേരാണ് മരിച്ചത്,
ഇതുവരെ സംസ്ഥാനത്ത് രോഗമുക്തി നേടിയത് 3731 പേരാണ്.
സംസ്ഥാനത്തെ 13 ജില്ലകളിലും കോവിഡ് പോസിറ്റിവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.