ഭാഷാ വിവാദം: 'ഹൗഡി മോദി' വേദിയില്‍ മറുപടി!!

പ്രധാനമന്ത്രിയെ വരവേൽക്കാനായി ഹൂസ്റ്റണിൽ സംഘടിപ്പിച്ച 'ഹൗഡി മോദി' പരിപാടിയിൽ എട്ട് ഭാഷകള്‍ സംസാരിച്ച് മോദി. 

Last Updated : Sep 23, 2019, 11:27 AM IST
ഭാഷാ വിവാദം: 'ഹൗഡി മോദി' വേദിയില്‍ മറുപടി!!

വാഷിംഗ്ടണ്‍: പ്രധാനമന്ത്രിയെ വരവേൽക്കാനായി ഹൂസ്റ്റണിൽ സംഘടിപ്പിച്ച 'ഹൗഡി മോദി' പരിപാടിയിൽ എട്ട് ഭാഷകള്‍ സംസാരിച്ച് മോദി. 

'എല്ലാം നാന്നായിരിക്കുന്നു' എന്ന വാചകമാണ് മോദി എട്ട് വിവിധ ഭാഷകളില്‍ പറഞ്ഞത്. 'ഹൗഡി മോദി' എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് മോദിയിത് പറഞ്ഞത്. 

പഞ്ചാബി, ഗുജറാത്തി, ബംഗാളി, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങി എട്ട് ഭാഷകളിലാണ് മോദി സംസാരിച്ചത്. 

ഇന്ത്യയില്‍ നിരവധി ഭാഷകള്‍ കാലാകാലങ്ങളായി സംസാരിക്കുന്നുണ്ടെന്നും വൈവിധ്യമാണ് ഇന്ത്യയുടെ ഏറ്റവും വലിയ പ്രത്യേകതയെന്നും മോദി പറഞ്ഞു. 

ഞാന്‍ എന്താണ് പറയുന്നതെന്ന് യുഎസ് സെനറ്റര്‍മാരും പ്രസിഡന്‍റും കരുതുന്നുണ്ടാകും. ഞാന്‍ ഇന്ത്യയില്‍ എല്ലാം നല്ലതായി പോകുന്നു എന്ന് പലഭാഷകളില്‍ പറഞ്ഞതാണ് എന്നും മോദി കൂട്ടിച്ചേര്‍ത്തു. 

ഹിന്ദി ദിനാചരണ വേളയിൽ അമിത് ഷാ നടത്തിയ 'ഒരു രാജ്യം, ഒരു ഭാഷ’ പ്രസ്താവന വിവാദമായതിന് പിന്നാലെയാണ് എട്ട് ഭാഷകള്‍ സംസാരിച്ച് മോദി രംഗത്തെത്തിയത് എന്നതും ശ്രദ്ധേയമാണ്. 

വിവാദത്തെ തുടര്‍ന്ന്, ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ഹിന്ദി രണ്ടാം ഭാഷയായി പഠിക്കണമെന്ന നിര്‍ദേശം മാത്രമാണ് മുന്നോട്ട് വച്ചതെന്നും അമിത് ഷാ പറഞ്ഞ് അമിത് ഷാ രംഗത്തെത്തിയിരുന്നു. 

അമേരിക്ക സന്ദര്‍ശിക്കുന്ന മോദിയെ വരവേല്‍ക്കാനായി ടെക്‌സാസിലെ  ഹൂസ്റ്റണില്‍ സംഘടിപ്പിച്ച പരിപാടിയാണ് 'ഹൗഡി മോദി'. 

അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം സംഘടിപ്പിച്ച പരിപാടിയിൽ അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപ് പങ്കെടുത്തു. ഹൂസ്റ്റണിലെ എന്‍ആര്‍ജി സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ 50,000 ഇന്ത്യന്‍ വംശജരാണ് പങ്കെടുത്തത്. 

ആദ്യമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്‍റും സംയുക്തമായി ഒരു റാലിയെ അഭിസംബോധന ചെയ്ത പരിപാടിയാണ് 'ഹൗഡി മോദി'.

അമേരിക്കയുടെ തെക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ 'ഹൗ ഡു യു ഡു' എന്ന ഇംഗ്ലീഷ് അഭിവാദന വാക്യത്തെ ഹ്രസ്വമാക്കി 'ഹൗഡി' എന്ന് പ്രയോഗിക്കാറുണ്ട്. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് പരിപാടിയ്ക്ക് 'ഹൗഡി മോദി' എന്ന് പേര് നല്‍കിയിരിക്കുന്നത്.

Trending News