പ്രിൻസ് ഹാരി തന്റെ മകൻ തന്നെയാണോയെന്ന് ചാൾസ് രാജാവ്; രാജകുടുംബത്തിൽ വീണ്ടും വിവാദങ്ങൾ

പ്രിൻസ് ഹാരി തന്റെ മകൻ തന്നെയാണോ എന്ന്  എന്ന് ചാൾസ് രാജാവ് പറഞ്ഞിരുന്നുവെന്നാണ് പുതിയ  വെളിപ്പെടുത്തൽ

Written by - Zee Malayalam News Desk | Last Updated : Jan 6, 2023, 07:43 PM IST
  • പ്രിൻസ് ഹാരി തന്റെ മകൻ തന്നെയാണോ എന്ന് എന്ന് ചാൾസ് രാജാവ്
  • ഹാരി രാജകുമാരന്റെ പുതിയ പുസ്തകത്തിൽ അദ്ദേഹം തന്നെയാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്
  • ‘സ്പെയർ’ എന്നു പേരിട്ടിരിക്കുന്ന ഓർമപ്പുസ്തകത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്
 പ്രിൻസ് ഹാരി തന്റെ മകൻ തന്നെയാണോയെന്ന് ചാൾസ് രാജാവ്; രാജകുടുംബത്തിൽ വീണ്ടും വിവാദങ്ങൾ

രാജകീയതകൾക്കപ്പുറം പലപ്പോഴും വിവാദങ്ങളിൽ ഇടം പിടിക്കാറുണ്ട് ബ്രിട്ടീഷ് രാജകുടുംബം. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.   പ്രിൻസ് ഹാരി തന്റെ മകൻ തന്നെയാണോ എന്ന്  എന്ന് ചാൾസ് രാജാവ് പറഞ്ഞിരുന്നുവെന്നാണ് പുതിയ  വെളിപ്പെടുത്തൽ. ഹാരി രാജകുമാരന്റെ പുതിയ പുസ്തകത്തിൽ അദ്ദേഹം തന്നെയാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്.  ഡയാന രാജകുമാരിക്ക് മേജർ ജെയിംസ് ഹെവിറ്റുമായുണ്ടായിരുന്ന ബന്ധത്തെ സൂചിപ്പിച്ചുകൊണ്ടായിരുന്നു ഇങ്ങനെ പറഞ്ഞതെന്നും പുസ്തകത്തിൽ വ്യക്തമാക്കുന്നു.  

‘സ്പെയർ’ എന്നു പേരിട്ടിരിക്കുന്ന ഓർമപ്പുസ്തകത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. ബ്രിട്ടിഷ് രാജകുടുംബത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുസ്തകത്തിൽ അടങ്ങിയിരിക്കുന്നതെന്നാണ് സൂചന.  പതിനേഴാം വയസ്സിൽ ആരാണെന്നറിയാത്ത, തന്നേക്കാൾ മുതിർന്ന സ്ത്രീയുമായാണ് താൻ  ആദ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നും പുസ്തകത്തിൽ പറയുന്നു.  കൂട്ടുകാർക്കൊപ്പം കൊക്കെയ്ൻ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ട്. വിൻഡ്സറിലെ ഇറ്റൻ കോളജിൽ പഠിക്കുന്ന സമയത്തായിരുന്നു ഈ  സംഭവം. ലഹരി മരുന്ന് ഉപയോഗിച്ചതും മറ്റും രാജകുടുംബത്തിന്റെ ബോഡി ഗാർഡ് അറിഞ്ഞിരുന്നു. ഇക്കാര്യങ്ങൾ  മാധ്യമങ്ങളും അറിയുകയും അവർ രാജകുടുംബത്തോട് ഇക്കാര്യത്തെ കുറിച്ച് അന്വേഷിക്കുകയും ചെയ്തിരുന്നു.  ഇതോടെ സംഭവിച്ച തെറ്റുകളെല്ലാം കുടുംബത്തോട് ഏറ്റുപറഞ്ഞു എന്നും പുസ്തകത്തിൽ പറയുന്നു. 

മേഗൻ മാർക്കിലിന്റെ വിഷയത്തിലെ തർക്കത്തിനിടെ ഒരിക്കൽ സഹോദരൻ വില്യം തന്നെ കയ്യേറ്റം ചെയ്തിരുന്നു. ബ്രിട്ടനിലെ അടുത്ത കിരീടാവകാശിയും നിലവിൽ പ്രിൻസ് ഓഫ് വെയ്ൽസുമായ വില്യം രാജകുമാരൻ മേഗനെക്കുറിച്ചുള്ള ഒരു വാഗ്വാദത്തിനിടെ തന്നെ കയ്യേറ്റം ചെയ്തുവെന്നാണ് ഹാരിയുടെ വെളിപ്പെടുത്തൽ. ഡയാന രാജകുമാരിയുടെ മരണത്തിനിടയാക്കിയ  പാരീസ് ടണലിൽ അതേ വേഗത്തിൽ കാറോടിച്ചുവെന്നും 17 താലിബാൻ ഭീകരരെ സൈനിക സേവനത്തിനിടെ വധിച്ചുവെന്നും ഹാരി വെളിപ്പെടുത്തിയിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

 

Trending News