ഹാരി രാജകുമാരന്‍റെ വിവാഹക്ഷണക്കത്തിന്‍റെ ചിത്രങ്ങള്‍ പുറത്തുവിട്ട്‌ കെന്‍സിങ്ടണ്‍ പാലസ്

  ബ്രിട്ടനിലെ ചാള്‍സ് രാജകുമാരന്‍റെയും ഡയാന രാജകുമാരിയുടെയും രണ്ടാമത്തെ പുത്രനായ ഹാരി രാജകുമാരന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞതു മുതല്‍ രാജ വിവാഹത്തിന്‍റെ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ആളുകള്‍.  

Last Updated : Mar 23, 2018, 04:33 PM IST
ഹാരി രാജകുമാരന്‍റെ വിവാഹക്ഷണക്കത്തിന്‍റെ ചിത്രങ്ങള്‍ പുറത്തുവിട്ട്‌ കെന്‍സിങ്ടണ്‍ പാലസ്

ലണ്ടന്‍:  ബ്രിട്ടനിലെ ചാള്‍സ് രാജകുമാരന്‍റെയും ഡയാന രാജകുമാരിയുടെയും രണ്ടാമത്തെ പുത്രനായ ഹാരി രാജകുമാരന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞതു മുതല്‍ രാജ വിവാഹത്തിന്‍റെ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ആളുകള്‍.  

രാജകീയ വിവാഹത്തിനെ സംബന്ധിക്കുന്ന ഓരോ വാര്‍ത്തയും ലോകം ആകാംഷയോടെയാണ് ഉറ്റുനോക്കുന്നത്. 

വിവാഹ ക്ഷണക്കത്താണ് ഇപ്പോള്‍ കെന്‍സിങ്ടണ്‍ പാലസ് പുറത്തുവിട്ടിരിയ്ക്കുന്നത്. ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ എന്നിവയിലൂടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

ഡേറ്റിംഗ് കാലത്തിനു ശേഷം ബ്രിട്ടനിലെ രാജകുമാരന്‍ ഹാരിയും അമേരിക്കന്‍ നടി മെഘന്‍ മാര്‍ക്കിളും വിവാഹിതരാകുന്നു. വരുന്ന വസന്തകാലത്ത് കെന്‍സിംഗ്ടണ്‍ കൊട്ടാരത്തില്‍ വച്ചായിരിക്കും വിവാഹമെന്നാണ് വിവരം.

മെയ് 19 ന് വിന്‍ഡ്‌സോര്‍ കാസില്‍ വെച്ചാണ് ഹാരി രാജകുമാരന്‍ മേഗനെ വിവാഹം ചെയ്യുന്നത്. തുടര്‍ന്ന് സെന്റ് ജോര്‍ജ് ഹാളിലാണ് അതിഥികള്‍ക്ക് ഉച്ചഭക്ഷണം ഒരുക്കുക. വിവാഹത്തിന് ശേഷം ഇരുവരും ഹാരി രാജകുമാരന്‍റെ ഇപ്പോഴത്തെ വസതിയായ നോട്ടിംഗ്ഹാം കോട്ടേജില്‍ താമസിക്കും. ഇരുവരുടെയും മാതാപിതാക്കളുടെ ആശീര്‍വാദം ലഭിച്ചു കഴിഞ്ഞതായി രാജകൊട്ടാരത്തില്‍ നിന്നുള്ള പ്രതിനിധികള്‍ പറയുന്നു.

 

 

Trending News