മരിയുപോൾ നഗരം കീഴടങ്ങണമെന്ന് റഷ്യ, മനസ്സില്ലെന്ന് യുക്രൈൻ; അവസാന സൈനികൻ മരിച്ചു വീഴും വരെ പോരാട്ടം തുടരുമെന്ന് യുക്രൈൻ

പോരാട്ടം അവസാനിപ്പിക്കില്ലെന്നും റഷ്യൻ അധിനിവേശത്തെ സർവശക്തിയുമെടുത്ത് ചെറുത്ത് തോൽപ്പിക്കുമെന്നും യുക്രൈൻ പ്രതികരിച്ചു

Written by - Zee Malayalam News Desk | Last Updated : Mar 21, 2022, 04:32 PM IST
  • മരിയുപോൾ ഒരു തുറമുഖ നഗരമാണ്
  • യുക്രൈന് നിലവിൽ പുറംലോകവുമായി ബന്ധപ്പെടാനുള്ള തന്ത്രപ്രധാനമായ കേന്ദ്രമെന്ന നിലയിലും പ്രാധാന്യമുള്ളതാണ് മരിയുപോൾ
  • പുറത്ത് നിന്ന് യുക്രൈന് സഹായം എത്തുന്നത് മരിയുപോൾ വഴിയാണെന്നതിനാൽ ഈ നഗരം പിടിച്ചടക്കുകയെന്നത് റഷ്യക്ക് മുന്നിൽ ഏറെ ശ്രമകരമായ ദൗത്യമാണ്
  • യുക്രൈനിലെ അധിനിവേശം തുടങ്ങി ഒരു മാസത്തോട് അടുക്കുമ്പോഴും യുദ്ധത്തിൽ അവരെ പൂർണ്ണമായി പരാജയപ്പെടുത്താൻ റഷ്യക്ക് കഴിഞ്ഞിട്ടില്ല
മരിയുപോൾ നഗരം കീഴടങ്ങണമെന്ന് റഷ്യ, മനസ്സില്ലെന്ന് യുക്രൈൻ; അവസാന സൈനികൻ മരിച്ചു വീഴും വരെ പോരാട്ടം തുടരുമെന്ന് യുക്രൈൻ

മരിയുപോൾ തങ്ങൾക്ക് കീഴടങ്ങിയെന്ന് സമ്മതിച്ചാൽ നഗരത്തിലെ ആക്രമണം അവസാനിപ്പിക്കാമെന്ന റഷ്യൻ നിർദേശം തള്ളി യുക്രൈൻ. യുക്രൈൻ മരിയുപോളിലെ പോരാട്ടം അവസാനിപ്പിച്ചാൽ അവിടെയുള്ള ജനങ്ങൾക്ക് ഒഴിഞ്ഞ് പോകാൻ അവസരം നൽകാമെന്ന് റഷ്യ ഉറപ്പ് നൽകിയിരുന്നു. എന്നാൽ പോരാട്ടം അവസാനിപ്പിക്കില്ലെന്നും റഷ്യൻ അധിനിവേശത്തെ സർവശക്തിയുമെടുത്ത് ചെറുത്ത് തോൽപ്പിക്കുമെന്നും യുക്രൈൻ പ്രതികരിച്ചു. ഇതോടെ റഷ്യ മരിയുപോൾ നഗരം പിടിക്കാനുള്ള പോരാട്ടം ശക്തമാക്കുമെന്ന് ഉറപ്പായി. 

മരിയുപോൾ എന്ന തന്ത്രപ്രധാനകേന്ദ്രം 
 
മരിയുപോൾ ഒരു തുറമുഖ നഗരമാണ്. യുക്രൈന് നിലവിൽ പുറംലോകവുമായി ബന്ധപ്പെടാനുള്ള തന്ത്രപ്രധാനമായ കേന്ദ്രമെന്ന നിലയിലും പ്രാധാന്യമുള്ളതാണ് മരിയുപോൾ. പുറത്ത് നിന്ന് യുക്രൈന് സഹായം എത്തുന്നത് മരിയുപോൾ വഴിയാണെന്നതിനാൽ ഈ നഗരം പിടിച്ചടക്കുകയെന്നത് റഷ്യക്ക് മുന്നിൽ ഏറെ ശ്രമകരമായ ദൗത്യമാണ്. യുക്രൈനിലെ അധിനിവേശം തുടങ്ങി ഒരു മാസത്തോട് അടുക്കുമ്പോഴും യുദ്ധത്തിൽ അവരെ പൂർണ്ണമായി പരാജയപ്പെടുത്താൻ റഷ്യക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ യുക്രൈനിലെ ന​ഗരങ്ങളിൽ വലിയ ശതമാനം ഭാഗങ്ങളും പിടിച്ചടക്കാൻ റഷ്യക്ക് സാധിച്ചിട്ടുണ്ട്. തുറമുഖത്തോട് ചേർന്ന് കിടക്കുന്ന ഭാഗം പിടിച്ചടക്കാതെ കാര്യങ്ങൾ മുന്നോട്ട് നീങ്ങില്ലെന്ന് റഷ്യക്ക് അറിയാം.
 
തകരുന്ന നഗരം, ഉയരുന്ന വിലാപങ്ങൾ
 
മരിയുപോളിലെ 90 ശതമാനം കെട്ടിടങ്ങളും റഷ്യൻ ആക്രമണത്തിൽ തകർന്നതായാണ് റിപ്പോർട്ടുകൾ. മൂന്ന് ലക്ഷം മനുഷ്യരാണ് നഗരത്തിൽ കുടുങ്ങി കിടക്കുന്നത്. ആഴ്ചകളോളം വെള്ളവും വൈദ്യുതിയും ഭക്ഷണവും വൈദ്യസഹായവുമില്ലാതെ നഗരനിവാസികൾ കഴിയുന്നു. നഗരത്തിന് ചുറ്റും റഷ്യൻ സൈന്യം മൈനുകൾ കുഴിച്ചിട്ടിരിക്കുകയാണ്. ഇതിനാൽ പുറത്തേക്ക് കടക്കാൻ മാർഗങ്ങളില്ല. 2,500ൽ അധികം പേർ മരിയുപോളിൽ മാത്രം ഇതുവരെ കൊല്ലപ്പെട്ടു. എന്നിട്ടും കീഴടങ്ങാൻ യുക്രൈൻ തയ്യാറാകാത്തത് മരിയുപോൾ എന്ന തന്ത്രപ്രധാന ന​ഗരം വിട്ടുനൽകിയാൽ ഉണ്ടാകുന്ന തിരിച്ചടി ഭയന്നാണ്.
 
റഷ്യൻ നിർദേശം
 
മരിയുപോൾ കീഴടങ്ങിയതായി യുക്രൈൻ പ്രഖ്യാപിച്ചാൽ നഗരത്തിൽ കുടുങ്ങിക്കിടക്കുന്ന മൂന്ന് ലക്ഷം പേരെ പുറത്ത് എത്തിക്കാൻ മണിക്കൂറുകൾക്കുള്ളിൽ തങ്ങൾ വഴിയൊരുക്കാമെന്നാണ് റഷ്യയുടെ വാ​ഗ്ദാനം. കുഴിച്ചിട്ടിരിക്കുന്ന മൈനുകൾ നീക്കം ചെയ്യാൻ രണ്ട് മണിക്കൂർ വരെ വേണ്ടി വരും. ഇതിന് ശേഷം ജനങ്ങളെ സൈന്യത്തിന്റെ അകമ്പടിയോടെ പുറത്ത് എത്തിക്കാം. ഇവർക്ക് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാം. എന്നാൽ റഷ്യയുടെ നിർദേശത്തിന് തങ്ങൾ വഴങ്ങില്ലെന്നും തങ്ങളുടെ പൗരൻമാരെ നിർബന്ധപൂർവം റഷ്യയിലേക്ക് കടത്താനുള്ള പദ്ധതിയാണിതെന്നും യുക്രൈന്റെ ഡെപ്യൂട്ടി പ്രധാനമന്ത്രി കുറ്റപ്പെടുത്തുന്നു. അവസാന ശ്വാസം വരെ മരിയുപോൾ നിലനിർത്താൻ പോരാടുമെന്നും യുക്രൈൻ വ്യക്തമാക്കുന്നു.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News