Russian fight jet Crash: 65 യുക്രൈൻ യുദ്ധത്തടവുകാരുമായി പറന്ന റഷ്യൻ യുദ്ധവിമാനം തകർന്നുവീണു

Russian fighter jet clash: യുക്രൈൻ അതിർത്തി പ്രദേശമായ ബീൽ​ഗറദ് മേഖലയിൽ വെച്ചാണ് റഷ്യയുടെ ഐഎൽ-76 മിലിട്ടറി ട്രാൻസ്പോർട്ട് വിമാനം അപകടത്തിൽ പെട്ടത്.

Written by - Zee Malayalam News Desk | Last Updated : Jan 24, 2024, 05:49 PM IST
  • അപകടത്തിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല.
  • സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതിനായി പ്രത്യേക അന്വേഷണ ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Russian fight jet Crash: 65 യുക്രൈൻ യുദ്ധത്തടവുകാരുമായി പറന്ന റഷ്യൻ യുദ്ധവിമാനം തകർന്നുവീണു

മോസ്കോ: യുക്രൈൻ തടവുകാരുമായി പറന്ന റഷ്യൻ വിമാനം തകർന്നതായി റിപ്പോർട്ട്. 65 പേരുമായി പറന്ന വിമാനമാണ് തകർന്നത്. വിമാനത്തിൽ ഉണ്ടായിരുന്ന മുഴുവൻ ആളുകളും കൊല്ലപ്പെട്ടതായാണ് സൂചന. യുദ്ധ തടവുകാർ കൂടാതെ ആറ് ജീവനക്കാരും മൂന്ന് സുരക്ഷാ ഉദ്യോ​ഗസ്ഥരും വിമാനത്തിലുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. 

യുക്രൈൻ അതിർത്തി പ്രദേശമായ ബീൽ​ഗറദ് മേഖലയിൽ വെച്ചാണ് റഷ്യയുടെ ഐഎൽ-76 മിലിട്ടറി ട്രാൻസ്പോർട്ട് വിമാനം അപകടത്തിൽ പെട്ടത്. തടവുകാരെ കൈമാറുന്നതിനായി പോകുന്നയാത്രയ്ക്കിടെയാണ് വിമാനം തകർന്നതെന്നാണ് റഷ്യൻ മാധ്യമങ്ങൾ നൽകുന്ന റിപ്പോർട്ട്.  ബുധനാഴ്ച്ച ഉച്ചയോടെയാണ് സംഭവം. 

ALSO READ: ചിക്കാഗോയിൽ മൂന്നിടങ്ങളിലുണ്ടായ വെടിവയ്പ്പിൽ 8 മരണം

അതേസമയം അപകടത്തിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതിനായി പ്രത്യേക അന്വേഷണ ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അപകടം നടന്ന സ്ഥലത്തേക്ക് നിയോ​ഗിക്കപ്പെട്ട സംഘം യാത്ര തിരിച്ചുവെന്നാണ് വിവരം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News