വിലക്കിന് ശേഷം സൗദി കിരീടാവകാശി ആദ്യമായി ഖത്തറിലേക്ക്; പശ്ചിമേഷ്യയിൽ നിർണായക നീക്കങ്ങൾ, ഇറാനും നിർണായകം

2017ൽ ഖത്തറിന് സൗദി ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങൾ വിലക്കേർപ്പെടുത്തിയതിന് ശേഷമുള്ള  മുഹമ്മദ് ബിൻ സലാമിന്റെ ആദ്യ ദോഹ  സന്ദർശനമാണിത്.  

Written by - Zee Malayalam News Desk | Last Updated : Dec 6, 2021, 05:40 PM IST
  • ഒമാനിലേക്കാണ് സൗദി കിരീടാവകാശി ആദ്യ സന്ദർശനം നടത്തുക.
  • തുടർന്ന് യുഎഇ, ബഹ്റിൻ, ഖത്തർ, കുവൈത്ത് എന്നിവടങ്ങളിലാണ് മുഹമ്മദ് ബിൻ സലാം സന്ദർശനം നടത്തുക
  • ഇതിൽ പ്രധാനമായും 2017ൽ ഖത്തറിന് സൗദി ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങൾ വിലക്കേർപ്പെടുത്തിയതിന് ശേഷമുള്ള മുഹമ്മദ് ബിൻ സലാമിന്റെ ആദ്യ ദോഹ സന്ദർശനമാണിത്.
  • ഡിസംബർ പകുതിയോടെ സൗദി അറേബ്യയിൽ ഗൾഫ് ഉച്ചക്കോടി ആരംഭിക്കുക.
വിലക്കിന് ശേഷം സൗദി കിരീടാവകാശി ആദ്യമായി ഖത്തറിലേക്ക്; പശ്ചിമേഷ്യയിൽ നിർണായക നീക്കങ്ങൾ, ഇറാനും നിർണായകം

ദുബായ് : ഈ മാസം ആരംഭിക്കാനിരിക്കുന്ന ഗൾഫ് ഉച്ചക്കോടിക്ക് (Gulf Summit) മുമ്പുള്ള സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സലാമിന്റെ (Mohammed Bin Salman) അറബ് രാജ്യങ്ങളുടെ പര്യടനം ഇന്ന് മുതൽ ആരംഭിക്കും. ഇറാനും യുഎസും തമ്മിലുള്ള ആണവകരാർ നിലനിർത്തുകയെന്നാണ് പര്യടനത്തിന്റെ പ്രധാനലക്ഷ്യം.

ഒമാനിലേക്കാണ് സൗദി കിരീടാവകാശി ആദ്യ സന്ദർശനം നടത്തുക. തുടർന്ന് യുഎഇ, ബഹ്റിൻ, ഖത്തർ, കുവൈത്ത് എന്നിവടങ്ങളിലാണ് മുഹമ്മദ് ബിൻ സലാം സന്ദർശനം നടത്തുകയെന്ന് അൽ-അറേബ്യ ടെലിവിഷൻ ചാനൽ റിപ്പോർട്ട് ചെയ്തു.

ALSO READ : സൗദി അറേബ്യയ്ക്ക് നേരെ വീണ്ടും വ്യോമാക്രമണ ശ്രമം; Arab coalition എട്ട് ഡ്രോണുകൾ തകർത്തതായി റിപ്പോർട്ട്

ഇതിൽ പ്രധാനമായും 2017ൽ ഖത്തറിന് സൗദി ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങൾ വിലക്കേർപ്പെടുത്തിയതിന് ശേഷമുള്ള  മുഹമ്മദ് ബിൻ സലാമിന്റെ ആദ്യ ദോഹ സന്ദർശനമാണിത്.  ഡിസംബർ പകുതിയോടെ സൗദി അറേബ്യയിൽ ഗൾഫ് ഉച്ചക്കോടി ആരംഭിക്കുക.

ALSO READ : ഹൂതികളുടെ Saudi Arabia ലെ ആക്രമണത്തെ യുഎഇ അപലപിച്ചു; ഇതിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു

സൗദിക്ക് യുഎഇക്കും ഒരേപോലെ തലവേദനായകുന്ന ഇറാന്റെ നീക്കങ്ങൾക്ക് തടയിടുകും ഇറാനും അമേരിക്കയും തമ്മിലുള്ള ആണവകാരർ പുനരുജ്ജീവിപ്പിക്കാനുമാണ് ഈ സന്ദർശനത്തിലൂടെ മുഹമ്മദ് ബിൻ സലാം ലക്ഷ്യം വെക്കുന്നത്. 

ALSO READ : Yemen പ്രതിസന്ധിക്ക് പരിഹാരം മുന്നോട്ട് വെച്ച് Saudi Arabia, ഹൂതികളുടെ തീരുമാനം കാത്തി ​Gulf

അതോടൊപ്പം ഇന്ന് യുഎഇ ദേശീയ സെക്യൂരിറ്റി അഡ്വൈസർ ശെയ്ഖ് തഹ്നൗൺ ബിൻ സെയ്ദ് അൽ നഹ്യാൻ ഇറാൻ സന്ദർശിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News