Cattle slaughter: ഗോ വധം നിരോധിച്ച് Sri Lanka, മംസാഹാരികള്‍ക്കായി ബീ​ഫ് ഇ​റ​ക്കു​മ​തി

രാജ്യത്ത് കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ച് Sri Lanka. 

Last Updated : Sep 29, 2020, 06:49 PM IST
  • രാജ്യത്ത് കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ച് Sri Lanka
  • നി​യ​മം പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ത്താ​ന്‍ ആ​വ​ശ്യ​മാ​യ നി​യ​മ​ഭേ​ദ​ഗ​തി കൊ​ണ്ടു​വ​രു​ന്ന​തി​ന് ഇ​ന്ന് ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.
Cattle slaughter: ഗോ വധം നിരോധിച്ച്  Sri Lanka, മംസാഹാരികള്‍ക്കായി  ബീ​ഫ് ഇ​റ​ക്കു​മ​തി

Colombo: രാജ്യത്ത് കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ച് Sri Lanka

നി​യ​മം പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ത്താ​ന്‍ ആ​വ​ശ്യ​മാ​യ നി​യ​മ​ഭേ​ദ​ഗ​തി കൊ​ണ്ടു​വ​രു​ന്ന​തി​ന് ഇ​ന്ന് ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.  രാജ്യത്ത് കന്നുകാലി കശാപ്പ്  (Cattle slaughter) നിരോധിക്കാനുള്ള പ്രധാനമന്ത്രി മഹീന്ദ രാജപക്സയുടെ  ( PM Mahinda Rajapaksa)നിർദ്ദേശത്തിന് സെപ്റ്റംബർ 8ന് ഭരണകക്ഷിയായ ശ്രീലങ്ക പോഡുജാന പെരമുന (എസ്എൻ‌പി‌പി) പാർലമെന്ററി ഗ്രൂപ്പ് അംഗീകാരം നൽകിയിരുന്നു.

നിലവിൽ രാജ്യത്ത് പ്രാബല്യത്തിൽ വരുന്ന മൃഗ നിയമം, കന്നുകാലി കശാപ്പ് ഓർഡിനൻസ്, മറ്റ് അനുബന്ധ നിയമങ്ങളും ചട്ടങ്ങളും ഭേദഗതി ചെയ്യാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രിസഭ അറിയിച്ചു.

രാജ്യത്ത് കന്നുകാലി കശാപ്പ് നിരോധിക്കാനുള്ള നിർദ്ദേശത്തിന് മന്ത്രിസഭ അംഗീകാരം നൽകിയതായും തീരുമാനം നിയമവിധേയമാക്കുന്നത് യഥാസമയം നടക്കുമെന്നും കാബിനറ്റ് വക്താവും സമൂഹ മാധ്യമ  മന്ത്രിയുമായ കെഹെലിയ റംബുക്വെല്ല പറഞ്ഞു.  

കാ​ര്‍​ഷി​ക മേ​ഖ​ല​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള  സമ്പദ് ​വ്യ​വ​സ്ഥ​യു​ള്ള ഒ​രു രാ​ജ്യം എ​ന്ന നി​ല​യി​ല്‍, ശ്രീ​ല​ങ്ക​യി​ലെ ഗ്രാ​മീ​ണ ജ​ന​ത​യു​ടെ ഉ​പ​ജീ​വ​ന​മാ​ര്‍​ഗം വി​ക​സി​പ്പി​ക്കു​ന്ന​തി​ന് ക​ന്നു​കാ​ലി വി​ഭ​വ​ത്തി​ന്‍റെ സം​ഭാ​വ​ന വ​ള​രെ വ​ലു​താ​ണെ​ന്ന് സ​ര്‍​ക്കാ​ര്‍ പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ല്‍ വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്ത് ക​ന്നു​കാ​ലി ക​ശാ​പ്പ് വ​ര്‍​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ കാ​ര്‍​ഷി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള്ള ക​ന്നു​കാ​ലി​ക​ള്‍ ആ​വ​ശ്യ​ത്തി​ന് ഇ​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​രു​മാ​നം.

കൂടാതെ, കാർഷിക ആവശ്യങ്ങൾക്കായി ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാത്ത പ്രായമായ കന്നുകാലികളെ ശരിയായ രീതിയില്‍ വിനിയോഗിക്കുന്നതിനായി  പ്രത്യേക പദ്ധതികള്‍  ആരംഭിക്കും.

കന്നുകാലികളെ കശാപ്പ്  ചെയ്യുന്നത് നിരോധിക്കണമെന്നത് ഏറെ കാലമായി ശ്രീലങ്കയില്‍  ഉയര്‍ന്നിരുന്ന ആവശ്യമായിരുന്നു. ബുദ്ധമത വിശ്വാസിയും , ദേശീയ നേതാവുമായ അനഗരിക ധർമ്മപാലയുടെ കാലം മുതൽ ഈ നിർദ്ദേശം ഉയർന്നുവെങ്കിലും നടപ്പിൽ വരുത്തിയിരുന്നില്ല. നിയമനിർമ്മാണം നടത്താൻ ഒരു സർക്കാരിനും കഴിഞ്ഞില്ല.  ആ സാഹചര്യത്തിലാണ്   നിര്‍ണ്ണായക തീരുമാനം  പ്രധാനമന്ത്രി മഹീന്ദ രാജപക്സെ  കൈക്കൊണ്ടിരിക്കുന്നത്.

Also read: ജനിച്ചത്‌ ഇരട്ട തലയുള്ള പശു കിടാവ്, അമ്പരന്ന് വീട്ടുകാര്‍...!!

2012 ലെ സെൻസസ് പ്രകാരം ശ്രീലങ്കയിലെ 20 ദശലക്ഷത്തിലധികമുള്ള  ജനസംഖ്യയില്‍ 70.10%  ബുദ്ധമതക്കാരാണ്.  12.58% ഹിന്ദുക്കളും 9.66%  മുസ്ലീങ്ങളും 7.62% ക്രിസ്ത്യാനികളും 0.03% മറ്റ് മതസ്ഥരും ഉൾപ്പെടുന്നു.

ബുദ്ധ, ഹിന്ദു മത വിശ്വാസികള്‍  കന്നുകാലിയിറച്ചി  ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറില്ല.  എന്നാല്‍, മാം​സം ഭ​ക്ഷി​ക്കു​ന്ന​വ​ര്‍​ക്കായി ബീ​ഫ് ഇ​റ​ക്കു​മ​തി ചെ​യ്യുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

Trending News