Viral Video; 'അയ്യോ ഈ ടോയ്‌ലെറ്റ് പേപ്പറെടുത്ത് ടോയ്‌ലറ്റിൽ പോകല്ലേ'...

ഇതിനകം 29 കോടിയിലധികം പേർ വീഡിയോ കണ്ടുകഴിഞ്ഞു

Last Updated : Jul 14, 2020, 02:34 PM IST
Viral Video; 'അയ്യോ ഈ ടോയ്‌ലെറ്റ് പേപ്പറെടുത്ത് ടോയ്‌ലറ്റിൽ പോകല്ലേ'...

കണ്ടാൽ നല്ല അസ്സൽ സോപ്പ്, എന്നാൽ അതെടുത്തു കുളിക്കാം എന്ന് വിചാരിക്കണ്ട കാരണം സംഭവം കേക്ക് ആണ്. ഒറ്റനോട്ടത്തിൽ, അല്ല ഒരു പത്തിരുപത് വട്ടം നോക്കിയാലും നിങ്ങളുടെ മുന്നിൽ കാണുന്ന വസ്തു ഒറിജിനൽ സാധനം അല്ലെന്ന് ആരും പറയില്ല. അങ്ങനൊരു വീഡിയോ ആണ് ട്വിറ്ററിൽ ഇപ്പോൾ ട്രെൻഡിങ് ആയിരിക്കുന്നത്.

സോപ്പ്, ചെരുപ്പ്, ടോയ്‌ലെറ്റ് പേപ്പർ, ചെടിച്ചട്ടി, സാനിട്ടൈസർ തുടങ്ങി നിരവധി വസ്തുക്കൾ എന്നാൽ ഒറ്റ സെക്കൻഡിൽ ഒരു കത്തി കൊണ്ട് മുറിക്കുമ്പോഴാണ് കാണുന്നവർ വാ പൊളിച്ചിരുന്ന് പോകുന്നത്. സംഭവം നല്ല അസ്സൽ കേക്ക്.

Also Read: 'പണ്ട് സിനിമയിൽ അഭിനയിച്ച കുഞ്ചാക്കോ ബോബനല്ലേ?', ജയസൂര്യയുടെ കുസൃതി

പ്രമുഖ ഷെഫ് ടൂബ ഗെക് ഗില്ലിന്റെ 'സ്‌പെഷ്യല്‍ ത്രീ-ഡി' കേക്കുകളാണ് വിവിധ രൂപങ്ങളില്‍ വീഡിയോയിലുള്ളത്. കാഴ്ചക്കാരെ അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിക്കുന്ന തരത്തിലാണ് ഓരോ കേക്കുകളുടേയും ഡിസൈന്‍. വൈറലായ ആ വീഡിയോ കാണാം.

ഇതിനകം 29 കോടിയിലധികം പേർ വീഡിയോ കണ്ടുകഴിഞ്ഞു. നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.ടോയ്‌ലെറ്റ് പേപ്പറാണെന്ന് കരുതി രെങ്കിലും എടുത്തുപയോഗിച്ചാൽ തമാശയായേനെ എന്ന് ചിലർ പറയുന്നു, ചെരുപ്പ് കണ്ട് എടുത്തിട്ടുണ് നോക്കിയിരുന്നേൽ പണി കിട്ടിയേനെ എന്ന് മറ്റുചിലർ. എന്തായാലും ഷെഫിന്റെ കഴിവിനെ അഭിനന്ദിക്കാനും ആരും മറന്നില്ല.

Trending News