Taliban: മുഖം മറയ്ക്കുന്ന ബുർഖ ധരിക്കണം, സ്ത്രീകൾക്ക് മേലുള്ള നിയന്ത്രണങ്ങൾ കടുപ്പിച്ച് താലിബാൻ

മുഖം മുഴുവനായും മറയ്ക്കാതെ പുറത്തിറങ്ങുന്ന സ്ത്രീകളുടെ സംരക്ഷകരായ പുരുഷന്മാർക്ക് പിഴയും ജയിൽ വാസവും അനുഭവിക്കേണ്ടി വരുമെന്നും തലിബാൻ വ്യക്തമാക്കി

Written by - Zee Malayalam News Desk | Last Updated : May 8, 2022, 08:51 AM IST
  • ഇത്തരത്തിൽ പുറത്തിറങ്ങുന്ന സ്ത്രീകളുടെ ബന്ധുക്കൾ ആരെങ്കിൽ സർക്കാർ ജോലിയിൽ ഉണ്ടെങ്കിൽ അവരെ ജോലിയിൽ നിന്നും പിരിച്ചുവിടുമെന്നും ഭരണകൂടം അറിയിച്ചു.
  • പൊതുസ്ഥലത്ത് സ്ത്രീകൾക്ക് മേലുള്ള നിയന്ത്രണങ്ങൾ വർധിക്കുന്നത് അന്താരാഷ്ട്ര സമൂഹത്തിൽ നിന്ന് രാജ്യത്തിന് തിരിച്ചടിയാകുന്നു.
Taliban: മുഖം മറയ്ക്കുന്ന ബുർഖ ധരിക്കണം, സ്ത്രീകൾക്ക് മേലുള്ള നിയന്ത്രണങ്ങൾ കടുപ്പിച്ച് താലിബാൻ

കാബൂൾ: പൊതുസ്ഥലങ്ങളിൽ സ്ത്രീകൾ മുഖം മുഴുവൻ മൂടുന്ന ബുർഖ ധരിക്കണമെന്ന് താലിബാൻ. അഫ്​ഗാനിസ്ഥാനിൽ താലിബാൻ ഭരണം ഏറ്റെടുത്തിന് ശേഷം നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. അതിൽ ഏറ്റവും വലിയൊരു നിയന്ത്രണമാണിത്. സ്ത്രീകൾ ബുർഖ ധരിക്കുന്നത് അഭിമാനവും അന്തസുമാണ്. അത് പരമ്പരാ​ഗവും മാന്യവുമായ വസ്ത്രമാണെന്ന് താലിബാൻ പറഞ്ഞു. അഫ്​ഗാനിൽ 1996-2001 കാ​ല​ഘ​ട്ട​ത്തി​ൽ താ​ലി​ബാ​ൻ ഭ​രണം നടത്തിയപ്പോഴും സ്ത്രീ​ക​ൾ ബുർഖ ധരിക്കുന്നത് നിർബന്ധമാക്കിയിരുന്നു.

മുഖം മുഴുവനായും മറയ്ക്കാതെ പുറത്തിറങ്ങുന്ന സ്ത്രീകളുടെ സംരക്ഷകരായ പുരുഷന്മാർക്ക് പിഴയും ജയിൽ വാസവും അനുഭവിക്കേണ്ടി വരുമെന്നും തലിബാൻ വ്യക്തമാക്കി. കൂടാതെ ഇത്തരത്തിൽ പുറത്തിറങ്ങുന്ന സ്ത്രീകളുടെ ബന്ധുക്കൾ ആരെങ്കിൽ സർക്കാർ ജോലിയിൽ ഉണ്ടെങ്കിൽ അവരെ ജോലിയിൽ നിന്നും പിരിച്ചുവിടുമെന്നും ഭരണകൂടം അറിയിച്ചു. പൊതുസ്ഥലത്ത് സ്ത്രീകൾക്ക് മേലുള്ള നിയന്ത്രണങ്ങൾ വർധിക്കുന്നത് അന്താരാഷ്ട്ര സമൂഹത്തിൽ നിന്ന് രാജ്യത്തിന് തിരിച്ചടിയാകുന്നു. 

അടുത്തിടെ അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകുന്നത് അവസാനിപ്പിച്ചിരുന്നു. സ്ത്രീകൾക്കെതിരായ മനുഷ്യാവകാശ പ്രശ്നങ്ങൾ ഏറ്റവും അധികം റിപ്പോർട്ട് ചെയ്യുന്ന രാജ്യങ്ങളിലൊന്ന് അഫ്ഗാനിസ്ഥാനാണ്. അഫ്​ഗാൻ ഭരണം താലിബാൻ പിടിച്ചടക്കും മുൻപ് കാബൂൾ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ സ്ത്രീകൾക്ക് വാഹനമോടിക്കാൻ സാധിച്ചിരുന്നു.

Also Read: താലിബാൻ ക്രൂരത തുടരുന്നു,സ്ത്രീകൾക്ക് ലൈസൻസ് നൽകില്ല

ഒറ്റയ്ക്ക് ദീർഘദൂരം യാത്ര ചെയ്യാനും ആരോഗ്യ സംരക്ഷണത്തിനോ വിദ്യാഭ്യാസത്തിനോ പുറത്ത് ജോലി ചെയ്യാനും സെക്കൻഡറി വിദ്യാഭ്യാസം നേടാനുമുള്ള സ്ത്രീകളുടെ അവകാശവും താലിബാൻ ഭരണകൂടം എടുത്തുകളഞ്ഞിരുന്നു. രാജ്യം സാമ്പത്തിക പ്രതിസന്ധിയും പട്ടിണിയും നേരിടുന്നതിനാൽ, അന്താരാഷ്ട്ര അംഗീകാരത്തിനും പിന്തുണക്കുമുള്ള താലിബാന്റെ ശ്രമത്തെ ഇത് പിന്നോട്ടടിക്കാൻ സാധ്യതയുണ്ട്.

ഗേൾസ് ഹൈസ്‌കൂളുകൾ തുറക്കാനിരുന്ന ദിവസം താലിബാൻ അത് അടച്ചുപൂട്ടിയത് അന്താരാഷ്ട്ര സമൂഹത്തിന്റെ രോഷത്തിന് കാരണമാവുകയും രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി ലഘൂകരിക്കുന്നതിനുള്ള ആസൂത്രിത യോ​ഗങ്ങൾ റദ്ദാക്കാൻ അമേരിക്കയെ പ്രേരിപ്പിക്കുകയും ചെയ്തു. വാഷിംഗ്ടണും മറ്റ് രാജ്യങ്ങളും വികസന സഹായങ്ങൾ വെട്ടിക്കുറയ്ക്കുകയും ബാങ്കിംഗ് സംവിധാനത്തിൽ കർശനമായ ഉപരോധം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഓഗസ്റ്റിൽ താലിബാൻ അധികാരം ഏറ്റെടുത്തതിനുശേഷം രാജ്യത്തെ സാമ്പത്തിക സ്ഥിതി മോശമാണ്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News