ടേസ്റ്റങ്ങ് പിടിച്ചു പോയി; ദിവസവും ജോൺസൺ ബേബി പൗഡർ കഴിക്കുന്ന 27 കാരി

ഉൽപ്പന്ന നിർമ്മാതാക്കളിൽ നിന്നുള്ള മുന്നറിയിപ്പുകളും സുഹൃത്തുക്കളും കുടുംബാംഗങ്ങളും പറയുന്നതും പരിഗണിക്കാതെയാണ് മാർട്ടിൻറെ തൻറെ തീറ്റ തുടരുന്നത്. 

Written by - Zee Malayalam News Desk | Last Updated : Dec 9, 2023, 03:32 PM IST
  • വെറുമൊരു തമാശക്ക് തുടങ്ങിയ കാര്യം ഇപ്പോൾ ഇവരുടെ വിട്ടുമാറാത്ത ആസക്തിയായി മാറി
  • ന്യൂ ഓർലിയാൻസിൽ താമസിക്കുന്ന മാർട്ടിനാണ് ജോൺസൺ ബേബി പൗഡർ കഴിക്കുന്നത്
  • 623 ഗ്രാം പൗഡറാണ് മാർട്ടിൻ ഒരു ദിവസം കഴിക്കുന്നത്
ടേസ്റ്റങ്ങ് പിടിച്ചു പോയി; ദിവസവും ജോൺസൺ ബേബി പൗഡർ കഴിക്കുന്ന 27 കാരി

വിശക്കുമ്പോൾ ഭക്ഷണം കഴിക്കുന്നത് പോലെയാണ് അമേരിക്കയിലെ 27 കാരി ബേബി പൗഡർ തിന്നുന്നത്. വെറുമൊരു തമാശക്ക് തുടങ്ങിയ കാര്യം ഇപ്പോൾ ഇവരുടെ വിട്ടുമാറാത്ത ആസക്തിയായി മാറി. ഇതോടെ സംഭവം വാർത്തയുമായി. ലൂസിയാനയിലെ ന്യൂ ഓർലിയാൻസിൽ താമസിക്കുന്ന മാർട്ടിനാണ് ജോൺസൺ ബേബി പൗഡർ കഴിക്കുന്നത്. 

Johnson's Baby, Aloe & Vitamin E Powder- ആണ് സ് മാർട്ടിൻ കഴിക്കുന്ന സ്ഥിരം ബ്രാൻഡ്.  ഉൽപ്പന്ന നിർമ്മാതാക്കളിൽ നിന്നുള്ള മുന്നറിയിപ്പുകളും സുഹൃത്തുക്കളും കുടുംബാംഗങ്ങളും പറയുന്നതും പരിഗണിക്കാതെയാണ് മാർട്ടിൻറെ തൻറെ തീറ്റ തുടരുന്നത്.  623 ഗ്രാം  പൗഡറാണ്  മാർട്ടിൻ ഒരു ദിവസം കഴിക്കുന്നത്. ഇത്തരത്തിൽ തിന്നാനായി പൗഡർ വാങ്ങി മാർട്ടിൻ ഒരു വർഷം ചിലവാക്കിയത് 4000 ഡോളറാണ്. ഏകദേശം 3.5 ലക്ഷം രൂപ. തൻറെ ഗർഭകാലത്ത് പൗഡർ കഴിച്ചിരുന്നില്ലെന്ന് മാർട്ടിൻ പറയുന്നു.

തനിക്ക് ഇത്തരത്തിൽ ഭക്ഷണേതര സാധനങ്ങളായ ചോക്ക്,പെയിൻറ്, പൊടികൾ എന്നിവ കഴിക്കാൻ താത്പര്യം തോന്നിക്കുന്ന ഒരു രോഗാവസ്ഥയുണ്ടെന്നും മാർട്ടിൻ മാധ്യമങ്ങളോട് പറഞ്ഞു. തൻറെ മകനും ഇത്തരത്തിൽ എന്തെങ്കിലും അസുഖം പിടിപെടുമോ തൻറെ പോലുള്ള ആസക്തി ഉണ്ടാകുമോ എന്നും ഇവർ ഭയപ്പെടുന്നുണ്ട്. സംഭവം എന്തായാവും പൗഡർ തിന്നുന്ന സ്ത്രീയുടെ വാർത്തകൾ മാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News