റോക്കറ്റാക്രമണം; ബാഗ്ദാദിലെ അതീവ സുരക്ഷ മേഖലയില്‍ പതിച്ചത് മൂന്ന് മിസൈലുകള്‍!!

ഇറാഖ് തലസ്ഥാനമായ ബഗ്ദാദിലെ യുഎസ് എംബസിക്ക് സമീപം വീണ്ടും റോക്കറ്റാക്രമണം. 

Last Updated : Jan 21, 2020, 06:27 AM IST
  • റോക്കറ്റാക്രമണത്തിന് പിന്നാലെ വ്യോമാക്രമണ മുന്നറിയിപ്പ് നല്‍കുന്ന വലിയ സൈറണ്‍ മുഴങ്ങിയതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
റോക്കറ്റാക്രമണം; ബാഗ്ദാദിലെ അതീവ സുരക്ഷ മേഖലയില്‍ പതിച്ചത് മൂന്ന് മിസൈലുകള്‍!!

ബഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബഗ്ദാദിലെ യുഎസ് എംബസിക്ക് സമീപം വീണ്ടും റോക്കറ്റാക്രമണം. 

യുഎസ് എംബസി അടക്കം സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷ മേഖലയിലാണ് മൂന്ന് റോക്കറ്റുകള്‍ പതിച്ചത് എന്നാണ് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. 

റോക്കറ്റാക്രമണത്തിന് പിന്നാലെ വ്യോമാക്രമണ മുന്നറിയിപ്പ് നല്‍കുന്ന വലിയ സൈറണ്‍ മുഴങ്ങിയതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

സംഭവത്തില്‍ ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടില്ല. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം, ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് അമേരിക്ക ആരോപിച്ചു.ഇതിനോടെ ഇറാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

ഗ്രീന്‍ സോണിലേക്ക് ഇത്തരത്തില്‍ നടക്കുന്ന ആക്രമണങ്ങളില്‍ ഇറാന്‍ അനുകൂലമായി ഇറാഖില്‍ പ്രവര്‍ത്തിക്കുന്ന അര്‍ധസൈനിക വിഭാഗങ്ങളെയാണ് യുഎസ് പഴി പറയാറുള്ളത്. ഇത്തരം ആക്രമണങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുക്കാറുമില്ല.

ഇറാന്‍ സൈനിക കമാന്‍ഡറായ ഖാസിം സുലൈമാനിയെ ഡ്രോണ്‍ ആക്രമണത്തില്‍ യുഎസ് വധിച്ചതിനു ശേഷം ഇറാഖില്‍ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചിരുന്നു. 

ഇറാഖ് സര്‍ക്കാരിന്‍റെ പരിഷ്കരണനടപടികള്‍ വൈകുന്നതിനെതിരെ തിങ്കളാഴ്ച നടന്ന പ്രക്ഷോഭങ്ങളില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടിരുന്നു.

Trending News