മീ ടൂ വിന് പിന്നാലെ ടൈംസ് അപ് ക്യാമ്പയിനുമായി ഹോളിവുഡ്!

തൊഴിലിടങ്ങളിലെ സ്ത്രീകൾക്ക് നേരെയുള്ള  അതിക്രമങ്ങള്‍ തടയാന്‍ ടൈംസ് അപ്പ് ക്യാമ്പയിനുമായി ഹോളിവുഡ്. മൂന്നൂറോളം വരുന്ന  നടിമാരും സംവിധായകരും നിര്‍മ്മാതാക്കളും മറ്റ് സിനിമാപ്രവര്‍ത്തകരും ചേര്‍ന്നാണ്  ക്യാമ്പയിൻ ആരംഭിച്ചത്.

Last Updated : Jan 2, 2018, 02:44 PM IST
മീ ടൂ വിന് പിന്നാലെ ടൈംസ് അപ് ക്യാമ്പയിനുമായി ഹോളിവുഡ്!

ന്യൂയോർക്ക്‌: തൊഴിലിടങ്ങളിലെ സ്ത്രീകൾക്ക് നേരെയുള്ള  അതിക്രമങ്ങള്‍ തടയാന്‍ ടൈംസ് അപ്പ് ക്യാമ്പയിനുമായി ഹോളിവുഡ്. മൂന്നൂറോളം വരുന്ന  നടിമാരും സംവിധായകരും നിര്‍മ്മാതാക്കളും മറ്റ് സിനിമാപ്രവര്‍ത്തകരും ചേര്‍ന്നാണ്  ക്യാമ്പയിൻ ആരംഭിച്ചത്.

ഹോളിവുഡിലും രാജ്യത്തുടനീളവും തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങള്‍ അവസാനിപ്പിക്കാനും അതിക്രമങ്ങള്‍ നേരിടുന്നവരെ സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ സഹായിക്കാന്‍ പണം കണ്ടെത്താനുമാണ് ടൈംസ് അപ് ക്യാമ്പയിന്‍. 

ഷോണ്ട റൈംസ്, ആഷ്‌ലി ജൂഡ്, ഇവ ലൊങ്കോറിയ, നതാലി പോര്‍ട്മാന്‍, റീസ് വിതെര്‍സ്പൂണ്‍, എമ്മ വാട്‌സണ്‍ തുടങ്ങിയ പ്രമുഖരാണ് ക്യാമ്പയിന് പിന്നില്‍.  ക്യാംപയിന്‍റെ ഭാഗമായി ഹോളിവുഡ് താരങ്ങള്‍ ഒപ്പിട്ട കത്ത് ന്യൂയോര്‍ക്ക് ടൈംസ് ജനുവരി 1ന് പ്രസിദ്ധീകരിച്ചിരുന്നു. 

ഹോളിവുഡിലെ ലൈംഗികാതിക്രമങ്ങള്‍ തുറന്ന് പറഞ്ഞ് രംഗത്തെത്തിയവര്‍ക്ക് പിന്തുണയുമായി ആരംഭിച്ച മി ടു ക്യാമ്പയിന് പിന്നാലെയെത്തുന്ന  ടൈംസ് അപ്പ് ക്യാമ്പയിൻ വന്‍ സ്വീകാര്യത നേടുമെന്ന് പ്രതീക്ഷയിലാണ് സംഘാടകർ. 

ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീന്‍ അടക്കമുള്ളവരില്‍നിന്ന് നേരിട്ട ലൈംഗികാതിക്രമങ്ങള്‍ മീ ടൂവിലൂടെ  തുറന്ന് പറയാന്‍ പ്രമുഖ വനിതകള്‍ തയ്യാറായിരുന്നു. 
15 ലക്ഷം ഡോളര്‍ ലക്ഷ്യമിട്ട് ആരംഭിച്ച ക്യാമ്പയിന് ഇതുവരെ 13 മില്യണ്‍ ഡോളര്‍ നേടാനായി.

Trending News