ഉത്തരകൊറിയക്കെതിരെ ഉപരോധം: യു എന്‍ രക്ഷാസമിതി പ്രമേയം പാസാക്കി

ആണവ പരീക്ഷണങ്ങളുടെയും മിസൈല്‍ പരീക്ഷണങ്ങളുടെയും പശ്ചാത്തലത്തില്‍ ഉത്തരകൊറിയയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തി യുഎന്‍ രക്ഷാ സമിതി പ്രമേയം പാസാക്കി. ഇപ്പോള്‍ ക്രൂഡ് ഓയില്‍ കയറ്റുമതിക്കും ടെക്സ്റ്റൈല്‍ കയറ്റുമതിക്കുമാണ് രക്ഷാസമിതി ഉപരോധം ഏര്‍പ്പെടുത്തിയത്.

Last Updated : Sep 12, 2017, 02:07 PM IST
ഉത്തരകൊറിയക്കെതിരെ ഉപരോധം: യു എന്‍ രക്ഷാസമിതി പ്രമേയം പാസാക്കി

ന്യൂയോര്‍ക്ക്: ആണവ പരീക്ഷണങ്ങളുടെയും മിസൈല്‍ പരീക്ഷണങ്ങളുടെയും പശ്ചാത്തലത്തില്‍ ഉത്തരകൊറിയയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തി യുഎന്‍ രക്ഷാ സമിതി പ്രമേയം പാസാക്കി. ഇപ്പോള്‍ ക്രൂഡ് ഓയില്‍ കയറ്റുമതിക്കും ടെക്സ്റ്റൈല്‍ കയറ്റുമതിക്കുമാണ് രക്ഷാസമിതി ഉപരോധം ഏര്‍പ്പെടുത്തിയത്.

ഉത്തരകൊറിയയിലേക്കു പോകുന്ന കപ്പലുകള്‍ പരിശോധിക്കണമെന്നും, ആയുധങ്ങളോ, നിരോധിച്ച വസ്തുകളോ കപ്പലുകളില്‍ ഉണ്ടോയെന്ന് പരിശോധിക്കണമെന്നും രക്ഷാസമിതി നിര്‍ദേശിച്ചു.
ആണവപരീക്ഷണങ്ങള്‍ ഉടന്‍ നിര്‍ത്തിവയ്ക്കണമെന്ന് യുഎന്‍ രക്ഷാസമിതി ഉത്തരകൊറിയയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Trending News