വിദ്വേഷ 'സുനാമി' അവസാനിപ്പിക്കണം, യോജിച്ച്‌ പ്രവര്‍ത്തിക്കണം: UN

  കോവിഡ് മഹാമാരിയെ തുടര്‍ന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന വിദ്വേഷ പരാമര്‍ശങ്ങള്‍ക്കെതിരെ ഐക്യരാഷ്ട്ര സംഘടനയുടെ മുന്നറിയിപ്പ്...

Last Updated : May 9, 2020, 07:07 AM IST
വിദ്വേഷ 'സുനാമി' അവസാനിപ്പിക്കണം, യോജിച്ച്‌ പ്രവര്‍ത്തിക്കണം: UN

ജനീവ:  കോവിഡ് മഹാമാരിയെ തുടര്‍ന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന വിദ്വേഷ പരാമര്‍ശങ്ങള്‍ക്കെതിരെ ഐക്യരാഷ്ട്ര സംഘടനയുടെ മുന്നറിയിപ്പ്...

എല്ലാവരും യോജിച്ച്‌ പ്രവര്‍ത്തിക്കണമെന്നും വിദ്വേഷ പ്രസംഗങ്ങളും വെറുപ്പും അവസാനിപ്പിക്കണമെന്നും  യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ലോകമെങ്ങുമുള്ള നേതാക്കളോട് അഭ്യര്‍ഥിച്ചു.  ‘വിദ്വേഷ സുനാമി’ക്കും പരദേശി വിരോധത്തിനുമുള്ള സമയമല്ല ഇതെന്ന് ഐക്യരാഷ്ട്ര സംഘടന പറഞ്ഞു.

ലോകമെമ്പാടും കോവിഡ് പരക്കുമ്പോള്‍ ഓണ്‍ലൈനിലും തെരുവുകളിലും വിദേശികളോട് വിരോധം വര്‍ധിക്കുകയാണ്.  മുസ്ലീങ്ങള്‍ക്കെതിരെ ആക്രമണങ്ങളുണ്ടായി. വൈറസിന്‍റെ ഉറവിടം എന്നാക്ഷേപിച്ച്‌ കുടിയേറ്റക്കാര്‍ക്കും അഭയാര്‍ഥികള്‍ക്കും ചികിത്സ നിഷേധിക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടായി, ഗുട്ടെറസ് പറഞ്ഞു. ഇത്തരം വിദ്വേഷ വൈറസിനെതിരെ സമൂഹത്തിന്‍റെ പ്രതിരോധശേഷി വളര്‍ത്താന്‍ എല്ലാ രാജ്യങ്ങളും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ഗുട്ടെറസ് അഭ്യര്‍ഥിച്ചു.

‘നമ്മള്‍ ആരെന്നോ എവിടെയാണ് ജീവിക്കുന്നതെന്നോ നമ്മുടെ വിശ്വാസപ്രമാണങ്ങള്‍ എന്താണെന്നോ മറ്റെന്തെങ്കിലും വേര്‍തിരിവുകളോ കോവിഡ് കാര്യമാക്കുന്നില്ല', അദ്ദേഹം പറഞ്ഞു. 

Trending News