ഇസ്ലാമാബാദ്: കശ്മീരില്‍ ഇന്ത്യയുടെ അതിക്രമങ്ങള്‍ക്കെതിരെ നടന്ന തിരിച്ചടിയാകാം ഉറി ആക്രമണമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. ആക്രമണത്തിന്‍റെ പിന്നിൽ പാകിസ്താനാണെന്ന ഇന്ത്യയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ രണ്ടുമാസമായി ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവര്‍ വേദനിക്കുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നതിനാല്‍, കശ്മീരില്‍ നടക്കുന്ന ക്രൂരതകളെ തുടര്‍ന്ന് നടന്ന തിരിച്ചടിയാകാം ഉറി ആക്രമണം. ആക്രമണം നടന്ന് മണിക്കൂറുകള്‍ക്ക് ഉള്ളില്‍ ഒരു അന്വേഷണവും നടത്താതെ ഇത്ര തിടുക്കത്തില്‍ പാകിസ്താനെ എങ്ങനെ കുറ്റപ്പെടുത്താന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്നും ഷെരീഫ് പറഞ്ഞു
പാകിസ്താനെ പഴി ചാരുന്നതിന് മുമ്പ് കശ്മീരില്‍ ഇന്ത്യയുടെ അതിക്രമങ്ങള്‍കൂടി പരിശോധിക്കണമെന്നും ഷെരീഫ് പറഞ്ഞു. ആക്രമണത്തിന്‍റെ പിന്നിൽ പാകിസ്താനാണെന്ന ഇന്ത്യയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന ഉറി ഭീകരാക്രമണത്തില്‍ 18 സൈനികരാണ് വീരമൃത്യുവരിച്ചത്. സംഭവത്തിന് പിന്നിലുള്ളവര്‍ ശിക്ഷിക്കപ്പെടാതിരിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.
ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തില്‍ പാകിസ്താനെ കടുത്ത ഭാഷയില്‍ ഇന്ത്യ വിമര്‍ശിച്ചിരുന്നു.പാകിസ്താൻ ഭീകര രാഷ്ട്രമാണെന്നും ഭരണകൂടം ഭീകര സംഘടനകളെ വളർത്തികൊണ്ടുവരികയാണെന്നും ഇന്ത്യൻ പ്രതിനിധി യു.എന്നിൽ തിരിച്ചടിച്ചിരുന്നു.